ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കട്ടപ്പനയില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്; ജോസഫ് പക്ഷം എട്ടിലൊതുങ്ങി, ഇനി കളത്തില്‍

Google Oneindia Malayalam News

കട്ടപ്പന: യുഡിഎഫിന് വെല്ലുവിളിയായിരുന്ന ഇടുക്കി ജില്ലയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ജില്ലയിലെ മറ്റിടങ്ങലിലെ സീറ്റ് വിഭജനങ്ങള്‍ ഏകദേശ ധാരണയിലെത്തിയിരുന്നു എങ്കിലും കട്ടപ്പന നഗരസഭയിലായിരുന്നു പ്രതിസന്ധി. ഇവിടെ ജോസഫ് പക്ഷത്തിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല. കൂടുതല്‍ സീറ്റില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവും കോണ്‍ഗ്രസും തമ്മിലായിരുന്നു സീറ്റ് വിഭജനത്തില്‍ ഇവിടെ തര്‍ക്കം.

1

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ച സീറ്റുകളെല്ലാം തങ്ങള്‍ക്ക് കിട്ടണം എന്നായിരുന്നു ജോസഫ് പക്ഷത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടില്ല. 34 സീറ്റുള്ള കട്ടപ്പന നഗരസഭയില്‍ 14 സീറ്റ് വേണമെന്ന് ജോസഫ് പക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അനുവദിച്ചത് 8 സീറ്റുകളാണ്. ബാക്കി 26ലും കോണ്‍ഗ്രസ് മല്‍സരിക്കും.

ഇനിയും ധാരണയിലെത്തിയില്ലെങ്കില്‍ സഖ്യത്തില്‍ വിള്ളലുണ്ടാകുമെന്ന അവസ്ഥ വന്നു. മാത്രമല്ല, പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഇന്നാണ്. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ധാരണയുണ്ടാക്കിയത്. 26സീറ്റില്‍ കോണ്‍ഗ്രസും ബാക്കി സീറ്റില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവും മല്‍സരിക്കും. പത്രിക സമര്‍പ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ.

യുഎഇയുടെ കടുത്ത നടപടി; 12 രാജ്യങ്ങള്‍ക്ക് വിസ നല്‍കില്ല, പാകിസ്താനും തുര്‍ക്കിയും...യുഎഇയുടെ കടുത്ത നടപടി; 12 രാജ്യങ്ങള്‍ക്ക് വിസ നല്‍കില്ല, പാകിസ്താനും തുര്‍ക്കിയും...

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

Idukki
English summary
Congress will Contest 26 seats in Kattappana and Joseph Faction gets Eight Seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X