ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...

Google Oneindia Malayalam News

ഇടുക്കി: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് കളംമാറിയപ്പോഴും യുഡിഎഫില്‍ ഉറച്ച് നിന്നവരാണ് ജോസഫ് പക്ഷം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ച 15 സീറ്റുകള്‍ ഇത്തവണ തങ്ങള്‍ക്ക് കിട്ടണമെന്ന് ജോസഫ് പക്ഷം ആവശ്യപ്പെടുന്നു.

എന്നാല്‍ ജോസും ജോസഫും ഒരുമിച്ച് നിന്നപ്പോള്‍ നല്‍കിയ സീറ്റുകള്‍ നിലവിലെ സാഹചര്യത്തില്‍ ഒരിക്കലും കൊടുക്കാനാകില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇടുക്കി സീറ്റ് ഉള്‍പ്പെടെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. മാത്രമല്ല കോട്ടയത്തെ സീറ്റുകളും കോണ്‍ഗ്രസ് ഏറ്റെടുക്കും. വിശദവിവരങ്ങള്‍ ഇങ്ങനെ....

ജോസഫിന്റെ ലക്ഷ്യങ്ങള്‍

ജോസഫിന്റെ ലക്ഷ്യങ്ങള്‍

ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം പോയതില്‍ കേരള കോണ്‍ഗ്രസിലെ പ്രമുഖരായ നേതാക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ ജോസഫിനൊപ്പം നിന്നു. ഇതില്‍ പ്രമുഖനാണ് ജോസഫ് എം പുതുശേരി. ജോസിനെ വിട്ടുവന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ജോസഫിന് താല്‍പ്പര്യമുണ്ട്. അതിന് മതിയായ സീറ്റുകള്‍ കിട്ടണം.

നാല് സീറ്റ് കോണ്‍ഗ്രസ് പിടിക്കും

നാല് സീറ്റ് കോണ്‍ഗ്രസ് പിടിക്കും

15 സീറ്റ് ഇത്തവണയും വേണമെന്ന് ജോസഫ് ആവശ്യപ്പെടുന്നു. എന്നാല്‍ നാല് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. ഇടുക്കി, മൂവാറ്റുപുഴ, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീ സീറ്റുകളാണ് കോണ്‍ഗ്രസ് ഏറ്റെടുക്കുക. പിജെ ജോസഫും മോന്‍സ് ജോസഫും ഉറപ്പായും മല്‍സര രംഗത്തുണ്ടാകും. ബാക്കിയുള്ള പ്രമുഖരെ കൂടി മല്‍സരിപ്പിക്കാനാണ് ജോസഫിന്റെ ആലോചന.

ഇടുക്കിയില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ്

ഇടുക്കിയില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ്

ഇടുക്കി സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മണ്ഡലത്തില്‍ നിര്‍ണായകമാണ് കോണ്‍ഗ്രസ് വോട്ടുകള്‍. കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി ഇനിയും വോട്ട് ചെയ്യാനാകില്ലെന്ന് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

1991 മുതല്‍ ഇങ്ങനെ

1991 മുതല്‍ ഇങ്ങനെ

1991 മുതല്‍ യുഡിഎഫിലെ ഘടകകക്ഷികളാണ് ഇടുക്കി സീറ്റില്‍ മല്‍സരിക്കുന്നത്. ജോസിനൊപ്പമുള്ള റോഷി അഗസ്റ്റിനാണ് നിലവിലെ എംഎല്‍എ. അദ്ദേഹം തന്നെയാകും ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജോസഫ് പക്ഷവും ഈ സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കേണ്ടെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മേല്‍ക്കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

തിരിച്ചടിക്ക് കാരണം ജോസഫ് പക്ഷം

തിരിച്ചടിക്ക് കാരണം ജോസഫ് പക്ഷം

യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ട എന്നാണ് ജോസഫ് പക്ഷത്തിന്റെ തീരമാനം. ഇടുക്കിയിലെ രണ്ടു സീറ്റുകളിലും തങ്ങള്‍ മല്‍സരിക്കുമെന്ന് അവര്‍ പറയുന്നു. ഇതോടെ യുഡിഎഫില്‍ സീറ്റ് വിഭജനം പൊല്ലാപ്പാകുമെന്ന് വ്യക്തമാകുന്നു. ഇടുക്കിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയേല്‍ക്കാന്‍ കാരണം ജോസഫ് ഗ്രൂപ്പ് ആണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഇടുക്കിയലെ അഞ്ച് സീറ്റുകള്‍ ഇങ്ങനെ

ഇടുക്കിയലെ അഞ്ച് സീറ്റുകള്‍ ഇങ്ങനെ

ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ യുഡിഎഫും മൂന്ന് സീറ്റില്‍ ഇടതുപക്ഷവുമാണ് കഴിഞ്ഞ തവണ ജയിച്ചത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും തൊടുപുഴയില്‍ പിജെ ജോസഫും ജയിച്ചു. ഉടുമ്പന്‍ചോലയില്‍ എംഎം മണിയും ദേവികുളത്ത് എസ് രാജേന്ദ്രനും പീരുമേട് ഇഎസ് ബിജിമോളും ജയിച്ചു. 2016ല്‍ യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച രണ്ടു പേരും രണ്ടു തട്ടിലാണിപ്പോള്‍.

എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നുഎത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു

Idukki
English summary
Congress will take Idukki and 3 other seats from Kerala Congress Joseph faction in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X