ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇടുക്കിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വര്‍ധിച്ചു

Google Oneindia Malayalam News

തൊടുപുഴ: ദിവസേന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ഇടവെട്ടി, ആലക്കോട് എന്നീ പഞ്ചായത്തുകളില്‍ ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററുകള്‍ (ഡിസിസി) തുറന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പഞ്ചായത്തിലും ഡിസിസി തുറക്കുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തതും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റുക.

i

ജനസാന്ദ്രത ഏറിയതും വിസ്തീര്‍ണ്ണം കുറഞ്ഞതുമായ ഇടവെട്ടി പഞ്ചായത്തില്‍ നിലവില്‍ 332 രോഗികളാണുള്ളത്. കോവിഡ് രോഗം ബാധിച്ച് ഇതുവരെ ഇടവെട്ടിയില്‍ 6 പേരാണ് മരിച്ചത്. രോഗ പകര്‍ച്ച നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആകെയുള്ള 13 വാര്‍ഡില്‍ 11 വാര്‍ഡ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരിക്കുകയാണ്. രോഗനിയന്ത്രണത്തിന്റെ ഭാഗമായാണ് ഇടവെട്ടിയില്‍ ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററുകള്‍ (ഡിസിസി) തുറക്കാന്‍ തീരുമാനിച്ചത്. കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ കെട്ടിടത്തിലാണ് ഡിസിസി പ്രവര്‍ത്തിക്കുക.

പാലായില്‍ ജോസിന് ആപ്പ് വച്ചതാര്; സിപിഎമ്മിന് സ്വാധീനമുള്ള പഞ്ചായത്തില്‍ കാപ്പന് ലീഡ്; പുകയുന്നുപാലായില്‍ ജോസിന് ആപ്പ് വച്ചതാര്; സിപിഎമ്മിന് സ്വാധീനമുള്ള പഞ്ചായത്തില്‍ കാപ്പന് ലീഡ്; പുകയുന്നു

ആലക്കോട് പഞ്ചായത്തില്‍ നിലവില്‍ 113 രോഗികളാണുള്ളത്. ഇവിടെ ഡിസിസി തുടങ്ങുന്നതിനായി മൂന്ന് കെട്ടിടങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. പുരുഷന്‍മാര്‍ക്കായി അഞ്ചിരി സെന്റ്. മാര്‍ട്ടിന്‍ ഡി പോള്‍സ് ചര്‍ച്ച് പാരിഷ് ഹാള്‍, സ്ത്രീകള്‍ക്കായി പഞ്ചായത്ത് ഓഫീസിന് സമീപത്ത് തന്നെ രണ്ട് വീടുകള്‍ എന്നിവയാണ് നിലവില്‍ ഏറ്റെടുത്തിരിക്കുന്നത്. 50 പുരുഷന്‍മാരെയും 20 സ്ത്രീകളെയും ഇവിടെ പ്രവേശിപ്പിക്കുന്നതിനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തുക. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി പറഞ്ഞു. നിലവില്‍ ഇഞ്ചിയാനി ഗവ. എല്‍പി സ്‌കൂളില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ഡിസിസി യില്‍ അഞ്ച് രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതിയ കേന്ദ്രം സജ്ജീകരിക്കുന്നതോടെ ഇവരെ അവിടേക്ക് മാറ്റും.

Idukki
English summary
Containment zone increased in Idukki; More Treatment centers open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X