ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ തുടര്‍ച്ചയായി കയ്യേറ്റങ്ങള്‍!!! പാപ്പാത്തിച്ചോലയിലെ പുതിയ കയ്യേറ്റങ്ങള്‍ ഒഴുപ്പിച്ചു: ഷെഡുകള്‍ പൊളിച്ചു നീക്കി..!!!!.

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റങ്ങളുടെ പട്ടികയില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു ചിന്നക്കനാല്‍ പാപ്പാത്തിച്ചോല.മാസങ്ങള്‍ക്ക് മുമ്പ് കുരിശു സ്ഥാപിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ നടത്തിയ കയ്യേറ്റങ്ങള്‍ ദിവസങ്ങളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴുപ്പിച്ചത്. എന്നാല്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കൃത്യമായ ഇടവേളകളില്‍ കയ്യേറ്റങ്ങള്‍ നടക്കുന്ന എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പാപ്പാത്തിച്ചോലയില്‍ ഉണ്ടായ പുതിയ കയ്യേറ്റം.

<strong>റിപബ്ലിക് ദിനത്തിൽ സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് മുഖ്യാതിഥി: മോദിയുടെ ക്ഷണം സിറിൽ രമഫോസ സ്വീകരിച്ചു</strong>റിപബ്ലിക് ദിനത്തിൽ സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് മുഖ്യാതിഥി: മോദിയുടെ ക്ഷണം സിറിൽ രമഫോസ സ്വീകരിച്ചു

സര്‍വെ നമ്പര്‍ 341 ല്‍ പെട്ട ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കയ്യേറിയത്. 5 സെന്റ് സ്ഥലത്ത് വീടിനായി മണ്ണെടുത്ത് തറ കെട്ടുകയും സമീപത്ത് ഷെഡ് നിര്‍മിക്കുകുയും ചെയ്തിരുന്നു. കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.എസ്.ഭാനുകുമാറിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും ഭൂസരംക്ഷണ സേനാംഗങ്ങളും ചേര്‍ന്നാണ് രണ്ടിടങ്ങളിലെ കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തു. ഭൂസംരക്ഷണ സേനാംഗങ്ങള്‍ തറയും ഷെഡും പൊളിച്ചു നീക്കി.

Land

സമീപത്തു തന്നെ 20 സെന്റ് ഭൂമി കയ്യേറി നിര്‍മിച്ച ഷെഡും പൊളിച്ചു നീക്കി. ഇവിടെ മാസങ്ങള്‍ക്കു മുമ്പ് കയ്യേറ്റക്കാര്‍ നിര്‍മിച്ച ഷെഡ് ദൗത്യസംഘംപൊളിച്ചു നീക്കിയിരുന്നു. സര്‍ക്കാര്‍ സ്ഥലം കയ്യേറിയവരെക്കുറിച്ച് ചിന്നക്കനാല്‍ വില്ലേജ് ഓഫിസര്‍ അന്വേഷണമാരംഭിച്ചു. പ്രളയത്തെ തുടര്‍ന്ന് റവന്യു വകുപ്പ് പരിശോധനകള്‍ നിര്‍ത്തി വച്ചതോടെയാണ് മേഖലയില്‍ കയ്യേറ്റം വ്യാപകമായത്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മുഴുവന്‍ കയ്യേറ്റ ഭൂമിയും തിരിച്ചുപിടിക്കുമെന്നും റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Idukki
English summary
Continuous land assaults in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X