ഇടുക്കിയിൽ ഇന്ന് നാല് പേർക്ക് കൊറോണ, ആറ് പേർക്ക് രോഗമുക്തി, ജില്ലയിൽ 46 രോഗികൾ
തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ നാല് പേര് ഇടുക്കി ജില്ലക്കാര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി, ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേര് വിദേശത്ത് നിന്നും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അതേസമയം, ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് മുക്തരായി. മെയ് 12 ന് മുംബൈയില്‍ നിന്നെത്തി മെയ് 21 ന് കോവിഡ് സ്ഥിരീകരിച്ച ശാന്തന്‍പാറ സ്വദേശി, മെയ് 16 ന് ചെന്നൈയില്‍ നിന്നെത്തി മെയ് 30 ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശിനി.
മെയ് 31 ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ 5ന് കോവിഡ് സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി, മെയ് 29ന് ദുബായ്ല് നിന്നുമെത്തി ജൂണ്‍ 6ന് കോവിഡ് സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശി. ജൂണ്‍ 3ന് മുംബൈയില്‍ നിന്നെത്തി 13 ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശി. ജൂണ്‍ 5 ന് ചെന്നൈയില്‍ നിന്നെത്തി 18ന് കോവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം കെ.പി കോളനി സ്വദേശി എന്നിവര്‍ക്കാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍
1.ജൂൺ 17 ന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (28). കൊച്ചിയിൽ നിന്നും ടാക്സിയിൽ നെടുങ്കണ്ടത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
2.ജൂൺ 11ന് സൗദി ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ കോടിക്കുളം സ്വദേശിനി (30). കൊച്ചിയിൽ നിന്നും ടാക്സിയിൽ കോടിക്കുളത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
3.ജൂൺ 13 ന് കൊച്ചിയിൽ എത്തിയ ഉടുമ്പൻചോല സ്വദേശി (23). റോമിൽ (ഇറ്റലി ) നിന്നും ചെന്നൈയിൽ എത്തി അവിടെ 7 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം കൊച്ചിയിൽ എത്തി. അവിടെ നിന്ന് ടാക്സിയിൽ ഉടുമ്പൻചോല എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
4.ജൂൺ 11 ന് ഡൽഹിയിൽ നിന്നുമെത്തിയ നെടുങ്കണ്ടം അഞ്ചു വയസ്സുകാരി. കുട്ടിയുടെ മുത്തശ്ശൻ, മുത്തശ്ശി, ചേച്ചി എന്നിവരോടൊപ്പം കൊച്ചിയിൽ നിന്നും ടാക്സിയിൽ നെടുങ്കണ്ടത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ജൂൺ 25 ന് കുട്ടിയുടെ മുത്തശ്ശന് കോവിഡ് സ്ഥിരീകരി