Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ നാളെ രണ്ടിടത്ത് വാക്‌സിനേഷന്‍; അടിമാലി താലൂക്കാശുപത്രിയില്‍ കൊവിഡ് ചികിത്സ

ഇടുക്കി: അടിമാലി താലൂക്കാശുപത്രിയില്‍ ബുധനാഴ്ച്ച മുതല്‍ കൊവിഡ് ചികിത്സ ആരംഭിക്കുമെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി അറിയിച്ചു. ആശുപത്രിയുടെ പുതിയ ബ്ലോക്കിലാണ് ചികിത്സ ആരംഭിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടായിരുന്നു ആരോഗ്യവകുപ്പിന്റെ ഇടപെടലിലൂടെ അടിമാലി താലൂക്കാശുപത്രിയിലും കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജമായത്. നാല്‍പ്പതോളം കിടക്കകളാണ് ആശുപത്രിയില്‍ കൊവിഡ് ക്രമീകരിക്കുകയെന്ന് ഭരണസമതിയംഗങ്ങള്‍ അറിയിച്ചു.

x

ആശുപത്രിയിലെ ഒപി പുതിയ ക്രമീകരണങ്ങളോടെ മുടക്കമില്ലാതെ നടക്കും. ക്യാഷ്വാല്‍റ്റിയും പ്രസവ ശുശ്രൂഷയും സാധാരണനിലയില്‍ തുടരും. ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചതായും വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ കോണുകളില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിച്ചതായും ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി വ്യക്തമാക്കി.

അതേസമയം, ജില്ലയില്‍ രണ്ടിടത്താണ് നാളെ കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത്. തൊടുപുഴ ജില്ലാ ആശുപത്രിയിലും ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമാണ് 45 വയസില്‍ താഴെ പ്രായമുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. അനുബന്ധ രോഗമുള്ള രജിസ്റ്റര്‍ ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതിന് ശേഷം, അര്‍ഹതയുള്ളവര്‍ക്ക് മെസേജ് നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ എടുക്കാന്‍ എത്തേണ്ട സ്ഥലം സംബന്ധിച്ച മെസേജ് ലഭിച്ചവര്‍ മാത്രം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുക.

Recommended Video

cmsvideo
    12 To 16-Week Gap For Covishield Doses, Says Government Panel | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+