ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ ജാഗ്രത ശക്തം: ആന്റിജന്‍ പരിശോധന ആരംഭിച്ചു, വ്യാപാരികള്‍ക്ക് മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്നാറില്‍ ജാഗ്രത ശക്തമാക്കി. രോഗ വ്യാപനം കുറക്കുന്നതിനായി ആന്റിജന്‍ പരിശോധനയും ആരംഭിച്ചു. പരിശോധനയുടെ ഉദ്ഘാടനം എസ് രാജേന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മൂന്നാറില്‍ കൂടുതല്‍ ജനങ്ങള്‍ വന്നുപോകുന്നതിനാലാണ് അടിയന്തരമായി ആന്റിജന്‍ പരിശോധന ആരംഭിച്ചത്. ജനങ്ങളുടെ ആശങ്ക അകറ്റാനും പരമാവധി വേഗത്തില്‍ രോഗികളെ കണ്ടെത്താനും പരിശോധനയിലൂടെ സാധിക്കുമെന്ന് എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞു.

m

എംഎല്‍എയും ആന്റിജന്‍ പരിശോധനക്ക് വിധേയനായി. മൂന്നാറില്‍ കോവിഡ് രോഗികളുടെ എണ്ണമേറി വരുന്ന സ്ഥിതി കണക്കിലെടുത്ത് ഏതെങ്കിലും സാഹചര്യത്തില്‍ സാമൂഹ്യവ്യാപനം സംഭവിച്ചിട്ടുണ്ടോയെന്നറിയാനും ആന്റിജന്‍ പരിശോധനയിലൂടെ സാധിക്കും. മൂന്നാര്‍ ടൗണിലേക്ക് അലക്ഷ്യമായി എത്തുന്നവരേയും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരേയും ആദ്യഘട്ടത്തില്‍ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.

ആന്റിജന്‍ പരിശോധന ആരംഭിച്ചതിനൊപ്പം മൂന്നാറിലെ വ്യാപാരികള്‍ക്ക് ഉദ്യോഗസ്ഥര്‍ ബോധവത്ക്കരണവും നല്‍കി. കോവിഡ് മാനദണ്ഡങ്ങളും മുന്‍ക്കരുതലുകളുമില്ലാതെ പ്രവര്‍ത്തിക്കരുതെന്നും സാനിറ്റൈസര്‍ നിര്‍ബന്ധമായും കടകളില്‍ സജ്ജമാക്കണമെന്നും ഉദ്യോഗസ്ഥര്‍ വ്യാപാരികളോട് ആവശ്യപ്പെട്ടു. ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, മുന്‍ എംഎല്‍എ എകെ മണി, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പ് സ്വാമി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം അജിത്ത് കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അനുഭവിക്കുന്നത് കര്‍മഫലം; ആഞ്ഞടിച്ച് കുമാരസ്വാമി; ചെയ്തത് ഓര്‍മയില്ലേ...കോണ്‍ഗ്രസ് അനുഭവിക്കുന്നത് കര്‍മഫലം; ആഞ്ഞടിച്ച് കുമാരസ്വാമി; ചെയ്തത് ഓര്‍മയില്ലേ...

അതേസമയം, ഇടുക്കി ജില്ലയില്‍ ഇന്ന് 7 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഏഴു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 26 പേര്‍ ഇന്ന് രോഗമുക്തി നേടി. 361 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് പരിശോധനയ്ക്ക് 741 സാംപിളുകള്‍ അയച്ചു. തിരികെ ലഭിച്ചത് ഏഴ് സംപിളുകള്‍ മാത്രമാണ്. ഇതുവരെ ആകെ പരിശോധനയ്ക്ക് അയച്ചത് 21481 സാംപിളുകളാണ്. ഇനി 810 പരിശോധനാ ഫലങ്ങളണ് ലഭിക്കാനള്ളത്.

Idukki
English summary
Coronavirus: antigen test started in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X