Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിലും കട്ടപ്പനയിലും കൊറോണ വാക്‌സിന്‍ ക്യാമ്പ് നാളെ; അറിയാം കൂടുതല്‍ വിവരങ്ങള്‍

ഇടുക്കി: കോവിഡ് മാസ് വാകസിനേഷന്‍ ക്യാമ്പ് നാളെ രാവിലെ ഒന്‍പതു മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജിലും കട്ടപ്പന ട്രൈബല്‍ ഹയര്‍സെക്കന്റി സ്‌കൂളിലും നടത്തും. രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ക്യാമ്പില്‍ സൗജന്യമായി കോവിഡ് വാക്സിന്‍ ലഭിക്കും. 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ ലഭിക്കുക. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുന്ന മാസ് വാക്സിനേഷന്‍ ക്യാമ്പില്‍ കൂടുതല്‍ വാക്സിനേറ്റര്‍മാരും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ മാരും ഉണ്ടായിരിക്കും. വാക്സിനേഷനു വരുന്നവര്‍ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി വരേണ്ടതാണ്. (ആധാര്‍, വോട്ടര്‍ ഐ.ഡി., ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയവ).

c

വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. രാവിലെ 8 ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ക്യാമ്പില്‍ വാക്‌സിനേഷന് എത്തുന്നവരെ സ്വീകരിക്കും. രജിസ്റ്റര്‍ ചെയ്‌തെത്തുന്നവര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കും പ്രത്യേകം ടോക്കണ്‍ നല്‍കും. രജിസ്റ്റര്‍ ചെയ്‌തെത്തുന്നവരെ തിരിച്ചറിയല്‍ പരിശോധന നടത്തി നേരെ വാക്‌സിനേഷന് വിടും. ഇതിന് ശേഷം ആശാ വര്‍ക്കര്‍മാര്‍ ഇവരെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. ഇവരെ നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ വൈദ്യ സഹായത്തിനുമായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിരീക്ഷണ മുറിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തുന്നവരെ പരിശോധന പൂര്‍ത്തിയാക്കി വാക്‌സിന്‍ നല്‍കിയ ശേഷം നിരീക്ഷണ മുറിയിലേക്ക് മാറ്റും. വാക്‌സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും അര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മടങ്ങി പോകാം. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 28 ദിവസം കഴിഞ്ഞ് ഇതേ രീതിയില്‍ രണ്ടാം ഡോസും നല്‍കും. കോവിഡ് വാക്‌സിനേഷന്‍ കോര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം എല്ലാ താലൂക്കുകളിലും ആഴ്ചയിലൊരു ദിവസം കോവിഡ് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നതിന്റെ മുന്നോടിയായി ആദ്യ ക്യാമ്പ് മാര്‍ച്ച് 12, 13 ദിവസങ്ങളിലായി തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടത്തി. രണ്ടാം ഘട്ടമായാണ് നാളെ ഇടുക്കി മെഡിക്കല്‍ കോളേജ്, കട്ടപ്പന ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തുന്നത്.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

17 ന് പീരുമേട് താലൂക്കിലെ കുട്ടിക്കാനം മരിയന്‍ കോളേജ്, ദേവികുളം താലൂക്കില്‍ അടിമാലി വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിലും 19, 20 തീയതികളില്‍ മൂന്നാര്‍ ഗവ.ഹൈസ്‌കൂളിലും ക്യാമ്പില്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും. ആയിരം പേരെ വീതമാണ് ഓരോ ക്യാമ്പിലും പ്രതീക്ഷിക്കുന്നതെങ്കിലും അതിന്റെ ഇരട്ടി ആളുകള്‍ക്ക് വാക്‌സിന്‍ കൊടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 60 നു മുകളില്‍ പ്രായമുള്ള 1,86,000 ആളുകളും 50 നും 60 നും ഇടയിലുള്ള 1,40,000 ആളുകളുമാണുള്ളത്. ഇവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും മാര്‍ച്ച് 31 നുള്ളില്‍ കോവിഡ് വാക്‌സിന്‍ നല്‍കുകയാണ് സൗജന്യ കോവിഡ് വാക്‌സിന്‍ ക്യാമ്പിന്റെ ലക്ഷ്യം.

അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+