കൊറോണ പ്രതിരോധം: ഇടുക്കി ജില്ലയില്‍ മാസ്സ് വാക്സിനേഷന്‍, 12ന് തൊടുപുഴ കോളജില്‍
ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളില്‍ മാസ്സ് വാക്സിനേഷന്‍ ക്യാമ്പുമായി ആരോഗ്യ വകുപ്പ്. ജില്ലയില്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറവായതിനാലാണ് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മാസ്സ് വാക്സിനേഷന്‍ സജ്ജികരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ജില്ലാ കളക്ടര്‍ എച്ച്. ദിനശേന്‍ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് മാസ്സ് വാക്സിനേഷന്‍ ക്യാമ്പ് സജ്ജീകരിക്കാന്‍ തീരുമാനിച്ചത്. വയോധികര്‍ക്കടക്കം പരമാവധി പൊതുജനങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മാസ്സ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് മാസ്സ് വാക്സിനേഷന്‍ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മാര്‍ച്ച് 12,13 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ മാസ്സ് വാക്സിനേഷന്‍ നടത്തും. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും കൂടാതെ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാം.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
വയോധികര്‍ക്ക് മാസ് വാക്സിനേഷനില്‍ മുന്‍ഗണനയുണ്ട്. തുടര്‍ന്നു വരുന്ന ആഴ്ചകളില്‍ ജില്ലയിലെ 5 താലുക്കുകളിലും മാസ്സ് വാക്സിന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഡി.എം.ഒയുടെ ചുമതലയുളള ഡോ. സുഷമ അറിയിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. സുഷമ, ഡി.എം.ഒ (ആര്‍ സി എച്ച്) സുരേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കടുത്തു.
ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications