കോവിഡ് മാസ് വാക്സിനേഷന്‍; പീരുമേട്, ദേവികുളം താലൂക്കുകളില്‍ ക്യാമ്പ് നാളെ
കോവിഡ് മാസ് വാക്സിനേഷന്‍ ക്യാമ്പ് നാളെ പീരുമേട് താലൂക്കിലെ കുട്ടിക്കാനം മരിയന്‍ കോളേജ്, ദേവികുളം താലൂക്കിലെ അടിമാലി വിവേകാനന്ദ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാമ്പ്. ആയിരം പേരെ വീതമാണ് ഓരോ ക്യാമ്പിലും പ്രതീക്ഷിക്കുന്നതെങ്കിലും അതിന്റെ ഇരട്ടി ആളുകള്‍ക്ക് വാക്സിന്‍ കൊടുക്കാന്‍ സൗകര്യം ക്യാമ്പുകളില്‍ ഏര്‍പ്പെടുത്തും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ക്യാമ്പില്‍ നിന്നും വാക്സിന്‍ നല്‍കും. വാക്സിനേഷനു വരുന്നവര്‍ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി വരേണ്ടതാണ്. (ആധാര്‍, വോട്ടേര്‍സ് ഐ.ഡി., ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയവ). ഇന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും കട്ടപ്പന ട്രൈബല്‍ ഹയര്‍സെക്കന്റി സ്‌കൂളിലും ക്യാമ്പ് നടന്നു.

60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ ലഭിക്കുക. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. വാക്‌സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും അര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മടങ്ങി പോകാം. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 28 ദിവസം കഴിഞ്ഞ് ഇതേ രീതിയില്‍ രണ്ടാം ഡോസും നല്‍കും. കോവിഡ് വാക്‌സിനേഷന്‍ കോര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം എല്ലാ താലൂക്കുകളിലും ആഴ്ചയിലൊരു ദിവസം കോവിഡ് മാസ് വാക്സിനേഷന്‍ ക്യാമ്പ് നടത്തും.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
19, 20 തീയതികളില്‍ മൂന്നാര്‍ ഗവ.ഹൈസ്‌കൂളിലും ക്യാമ്പില്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും. ജില്ലയില്‍ 60 നു മുകളില്‍ പ്രായമുള്ള 1,86,000 ആളുകളും 50 നും 60 നും ഇടയിലുള്ള 1,40,000 ആളുകളുമാണുള്ളത്. ഇവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും മാര്‍ച്ച് 31 നുള്ളില്‍ കോവിഡ് വാക്‌സിന്‍ നല്‍കുകയാണ് സൗജന്യ കോവിഡ് വാക്‌സിന്‍ ക്യാമ്പിന്റെ ലക്ഷ്യം.
അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications