തൊടുപുഴ ന്യൂമാന്‍ കോളജില്‍ കൊറോണ വാക്‌സിനേഷന്‍ ക്യാമ്പ് നാളെ; 60 കഴിഞ്ഞവര്‍ക്ക് മുന്‍ഗണന
ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നാളെ കൊറോണ വാക്‌സിനേഷന്‍ ആരംഭിക്കും. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മാര്‍ച്ച് 12,13 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ മാസ്സ് വാക്സിനേഷന്‍ നടത്തും. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും കൂടാതെ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാം. വയോധികര്‍ക്ക് മാസ് വാക്സിനേഷനില്‍ മുന്‍ഗണനയുണ്ട്. തുടര്‍ന്നു വരുന്ന ആഴ്ചകളില്‍ ജില്ലയിലെ 5 താലുക്കുകളിലും മാസ്സ് വാക്സിന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഡി.എം.ഒയുടെ ചുമതലയുളള ഡോ. സുഷമ അറിയിച്ചു.

ജില്ലയില്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറവായതിനാലാണ് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മാസ്സ് വാക്സിനേഷന്‍ സജ്ജികരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വയോധികര്‍ക്കടക്കം പരമാവധി പൊതുജനങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മാസ്സ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍.
മാസ് വാക്‌സിനേഷന്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാം. എല്ലാ താലൂക്കുകളിലും ആഴ്ചയിലൊരു ദിവസം കോവിഡ് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഈ ക്യാമ്പുകളില്‍ നിന്നും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതാണ്. 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ക്യാമ്പില്‍ കൂടുതല്‍ വാക്‌സിനേറ്റര്‍മാരും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരും ഉണ്ടായിരിക്കുന്നതാണ്. വാക്‌സിനേഷനു വരുന്നവര്‍ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി വരേണ്ടതാണ്.(ആധാര്‍, വോട്ടേര്‍സ് ഐ.ഡി., ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ).












Click it and Unblock the Notifications