ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പീരുമേട് പഞ്ചായത്തില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍; തൊടുപുഴയില്‍ ഇളവ് പ്രഖ്യാപിച്ചു

Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ കൊറോണ രോഗ ഭീതി അകന്നില്ല. കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പഴയ പാമ്പനാര്‍ മുതല്‍ മുക്രത്താന്‍ വളവ് വരെയുള്ള 6, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട, നാഷണല്‍ ഹൈവേയുടെ ഇരുവശവും മാര്‍ക്കറ്റും പാമ്പനാര്‍ ടൗണും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന തൊടുപുഴ മുനിസിപ്പാലിറ്റി 16, 17, 18 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന കുമ്പംകല്ല് കോളനി മുതല്‍ വലിയജാരം വരെയുള്ള ഭാഗങ്ങള്‍ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

C

ഇന്ന് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 42 പേര്‍ കോവിഡ് രോഗമുക്തരായി. ഇതിനു പുറമെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് ഇടുക്കി സ്വദേശികളും രോഗമുക്തരായിട്ടുണ്ട്. രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍....

ഉറവിടം വ്യക്തമല്ല

ഇരട്ടയാര്‍ സ്വദേശിനി (50)
മരിയാപുരം നായരുപാറ സ്വദേശിനി (48)
നെടുങ്കണ്ടം സ്വദേശി (55)
പീരുമേട് സ്വദേശിനി (40)
പെരുവന്താനം സ്വദേശി (38)
രാജകുമാരി സ്വദേശിയായ വ്യാപാരി (61)

സമ്പര്‍ക്കം

അറക്കുളം സ്വദേശിനി (22)
അയ്യപ്പന്‍കോവില്‍ മേരികുളം സ്വദേശി (33)
ദേവികുളം സൈലന്റ് വാലി സ്വദേശിനി (49)
ദേവികുളം സൈലന്റ് വാലി സ്വദേശി (14)
കാമാക്ഷി സ്വദേശിനി (25). മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ്.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (36)
കരിങ്കുന്നം സ്വദേശി (46)
മണക്കാട് സ്വദേശികളായ ദമ്പതികള്‍ (43, 35)
മണക്കാട് സ്വദേശിനി (27)
മണക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍
മരിയാപുരം സ്വദേശിനി (18)
നെടുങ്കണ്ടം സ്വദേശികള്‍ (67, 40)
തൊടുപുഴ സ്വദേശികള്‍ (40, 38, 25, 34)
തൊടുപുഴ സ്വദേശിനി (32)
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (53)
വണ്ടിപ്പെരിയാര്‍ സ്വദേശിനി (49)
വാത്തിക്കുടി സ്വദേശിനി (46)
വാഴത്തോപ്പ് മഞ്ഞപ്പാറ സ്വദേശി (22)
തടിയമ്പാട് സ്വദേശി (27)
വാഴത്തോപ്പ് തടിയമ്പാട് സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേര്‍.

ആഭ്യന്തര യാത്ര

കഞ്ഞിക്കുഴി സ്വദേശി (46)
കുമളി സ്വദേശി (42)
രാജകുമാരി ഖജനാപ്പാറ സ്വദേശി (22)
വാഴത്തോപ്പ് സ്വദേശി (41).

അണ്‍ലോക്ക് കേരളം; കൂടുതല്‍ ഇളവുകള്‍; 14 ദിവസം നിരീക്ഷണം വേണ്ട, ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം...അണ്‍ലോക്ക് കേരളം; കൂടുതല്‍ ഇളവുകള്‍; 14 ദിവസം നിരീക്ഷണം വേണ്ട, ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം...

Idukki
English summary
Coronavirus: New Containment zone at Peerumedu Panchayat in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X