ഇടുക്കി ജില്ലയില്‍ രോഗ വ്യാപന സാധ്യത; പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
ഇടുക്കി: സമ്പര്‍ക്കം മൂലം കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി ജില്ലാ ഭരണകൂടം വിജ്ഞാപനം ചെയ്തിട്ടുണ്ട്.
1. വാഴത്തോപ്പ് - എല്ലാ വാര്‍ഡുകളും
2. നെടുങ്കണ്ടം - 3-ാം വാര്‍ഡ്
3. കരുണാപുരം - 1, 2 വാര്‍ഡുകള്‍
4. മരിയാപുരം - 2, 7 വാര്‍ഡുകള്‍
5. വണ്ണപ്പുറം - 2, 4 വാര്‍ഡുകള്‍

പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ രാവിലെ 09:00 മണി മുതല്‍ ഉച്ചക്ക് 01:00 മണി വരെയും മറ്റ് കണ്ടെയിന്‍മെന്റ് സോണുകളില്‍ രാവിലെ 11:00 മണി മുതല്‍ വൈകിട്ട് 05:00 മണി വരെയും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
മേല്‍ പറഞ്ഞ് പ്രദേശങ്ങള്‍ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.
കരുണാപുരം - 14
വാത്തിക്കുടി - 11, 14
രാജാക്കാട് - എല്ലാ വാര്‍ഡുകളും
ചിന്നക്കനാല്‍ - 3, 10
കാഞ്ചിയാര്‍ - 11, 12
അയ്യപ്പന്‍കോവില്‍ - 1, 2, 3
ഉപ്പുതറ - 1, 6, 7
ഉടുമ്പന്‍ചോല - 2, 3
കോടിക്കുളം - 1, 13
ബൈസണ്‍വാലി - 8
പീരുമേട് - 13
സേനാപതി - 9
മരിയാപുരം - 5, 10, 11
വണ്ണപ്പുറം - 1, 17
മൂന്നാര്‍ - 19
കഞ്ഞിക്കുഴി - എല്ലാ വാര്‍ഡുകളും
ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരിക്കുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ ജില്ലാ ആസ്ഥാനം ഉള്‍പ്പെട്ടുവരുന്നതിനാലും ഭൂരിഭാഗം ജില്ലാ ഓഫീസുകളും സ്ഥിതിചെയ്യുന്നത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലായതിനാലും പ്രസ്തുത പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയര്‍-റെസ്‌ക്യൂ, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ ഓഫീസുകളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ അടിയന്തിര ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.












Click it and Unblock the Notifications