Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴയിയും മൂന്നാറിലും നിയന്ത്രണം ആഗസ്റ്റ് 10 വരെ നീട്ടി; നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഇടുക്കി: തൊടുപുഴ മുനിസിപ്പാലിറ്റി പരിധിയിലെ വഴിയോരകച്ചവടങ്ങളുടെയും മത്സ്യമാര്‍ക്കറ്റുകളുടെയും പ്രവര്‍ത്തനങ്ങളുടെ നിരോധനം ആഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചു. മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ പ്രവര്‍ത്തിക്കാം. തട്ടുകടകള്‍ ഒഴികെയുള്ള ഹോട്ടലുകള്‍ക്ക് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ തുറന്നും രാത്രി 8 മണി വരെ പാഴ്‌സല്‍ വിതരണത്തിന് മാത്രമായും പ്രവര്‍ത്തിക്കാം. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.

C

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 9, 10, 19 വാര്‍ഡുകളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം ആഗസ്റ്റ് പത്ത് വരെ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ മാത്രമായി നിജപ്പെടുത്തി. ഈ വാര്‍ഡുകളിലെ ഹോട്ടലുകള്‍ക്ക് പാഴ്‌സല്‍ വിതരണത്തിനായി മാത്രം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഇളവ് തട്ടുകടകള്‍ക്ക് ബാധകമായിരിക്കില്ല. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.

അതേസമയം, ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, 32 പേര്‍ക്ക് രോഗം ഭേദമായി. കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത് ആശ്വാസകരമാണ്.

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മരണം ആകെ മരണം 81 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+