Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെണ്ണലും മീഡിയ സെന്ററും പൈനാവ് ഏകലവ്യ എം.ആര്‍.എസില്‍ ആദ്യഫലം 23ന് രാവിലെ 9 മുതല്‍!!!

പൈനാവ്: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ മെയ് 23ന് രാവിലെ 8 മണിക്ക് പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആരംഭിക്കും. അവിടെത്തന്നെയാണ് മീഡിയസെന്ററും കമ്മ്യൂണിക്കേഷന്‍ റൂമും. വോട്ടെണ്ണല്‍ സുഗമമമായി നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും ഉദ്യോഗസ്ഥരെ നിയമിച്ചും വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ക്രമസമാധാന പാലനം, മീഡിയ സെന്റര്‍, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ്, ടാബുലേഷന്‍, വോട്ടെണ്ണല്‍ ഏജന്റിനുള്ള പാസ് വിതരണം എന്നിങ്ങനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാനദണ്ഡപ്രകാരം ജീവനക്കാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കൗണ്ടിംഗ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്റുമാരും ഹാളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല.

idukkimrsvisit-1

ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഉണ്ടാകും. ആദ്യം പോസ്റ്റല്‍ വോട്ടെണ്ണും. ആദ്യഫലം 9 മുതല്‍ അറിയാം. കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെയും മൈക്രോ ഒബ്സര്‍വര്‍മാരുടെയും നിയമനം, പരിശീലനം, കമ്മ്യൂണിക്കേഷന്‍ റൂം, മീഡിയ സെന്റര്‍ എന്നിവയുടെ ഒരുക്കങ്ങല്‍ അവസാനഘട്ടത്തിലാണ്. വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മെയ് 17 രാവിലെ 11 ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ പരിശീലന ക്ലാസ് നടത്തുമെന്നും വരണാധികാരി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+