വോട്ടെണ്ണല്‍ ദിനം: പ്രത്യേക ആര്‍ടിപിസിആര്‍ കോവിഡ് പരിശോധന 29ന്, ജില്ലയില്‍ ഇന്ന് 859 പേര്‍ക്ക് രോഗം
ഇടുക്കി: വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ടവരുടെ കോവിഡ് പരിശോധന ജില്ലയിലെ അതത് താലൂക്കാശുപത്രികളിലും ഇടുക്കി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി തൊടുപുഴ എന്നിവിടങ്ങളിലും വ്യാഴാഴ്ച നടത്തുമെന്നു ഡിഎംഒ അറിയിച്ചു. സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. വാക്സിന്‍ രണ്ടാം ഡോസ് എടുത്തവര്‍ ടെസ്റ്റ് എടുക്കേണ്ടതില്ല. കൗണ്ടിംഗ് ദിവസം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതിയാല്‍ മതി. മറ്റുള്ളവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം.

ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്പോട് രജിസ്ട്രേഷനുള്ള സൗകര്യം ഏര്‍പ്പാടാക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന- സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണം ഈ കാര്യത്തില്‍ ഉറപ്പാക്കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. കോളനികളില്‍ ചെന്ന് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ സ്ഥിരം വാക്സിനേഷന്‍ സെന്ററുകള്‍ കുറഞ്ഞത് മൂന്നെണ്ണം വീതം ഓരോ താലൂക്കിലും തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തഹസില്‍ദാര്‍മാരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ചില ഗ്രാമപഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ വര്‍ദ്ധിച്ചുവരുന്നതിനാല്‍ അത്തരം ഗ്രാമപഞ്ചായത്തുകളിലെ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.
അതേസമയം, ജില്ലയില്‍ ഇന്ന് 859 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.14 ആണ് പോസിറ്റിവിറ്റി നിരക്ക്. 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ നാല് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 272 പേര്‍ രോഗമുക്തി നേടി.












Click it and Unblock the Notifications