ഇടുക്കി കമ്പംമേട്ടില്‍ നവജാത ശിശുവിനെ മാതാപിതാക്കള്‍ ജനിച്ച ഉടന്‍ കഴുത്ത് ഞെരിച്ച് കൊന്നു
തൊടുപുഴ: ഇടുക്കിയിലെ കമ്പംമേട്ടില്‍ കമിതാക്കള്‍ ജനിച്ച ഉടന്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. ദാരുണമായ സംഭവമാണ് നടന്നിരിക്കുന്നത്. മധ്യപ്രദേശുകാരായ സാധറാം. മാലതി എന്നിവര്‍ക്ക് ഈ മാസം ഏഴാം തിയതിയാണ് കുഞ്ഞ് ജനിച്ചത്. കമ്പംമേട്ടല്‍ ഒരുമിച്ച് താമസിച്ച് വരുന്ന കമിതാക്കളായിരുന്നു ഇവര്‍.
അതേസമയം സംഭവത്തെ തുടര്‍ന്ന് സാധുറാമിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് പോലീസ്. അതേസമയം മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സാധുറാം കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ അടുത്ത് തന്നെ വിവാഹം കഴിക്കാനിരുന്നവരാണ്.

കമിതാക്കള്‍ ഉപയോഗിക്കുന്നത് ഒപ്പം ജോലി ചെയ്യുന്നയാളുടെ ബാത്ത്‌റൂമാണ്. ഇവിടെ വെച്ചായിരുന്നു പ്രസവം. പ്രസവത്തിന് ശേഷമാണ് ഇരുവരും കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നത്. ഇരുവരും കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് അടുത്ത ദിവസം കരയുന്നതായിരുന്നു കാഴ്ച്ച.
പതിവായി ജോലി നല്‍കുന്നയാള്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു ഈ കാഴ്ച്ച. വേഗം തന്നെ ഇവര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ എത്തിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചാണ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് ഡോക്ടര്‍ സംശയിക്കുന്നുവെന്ന് പോലീസിനെ ്അറിയിക്കുകയായിരുന്നു.
ഡോക്ടറുടെ സംശയത്തെ തുടര്‍ന്നാണ് പോലീസ് ഈ സംഭവം വിശദമായി അന്വേഷിക്കാന്‍ ആരംഭിച്ചത്. ഇതില്‍ പ്രതികള്‍ കുടുങ്ങുകയും ചെയ്തു. വിവാഹത്തിന് മുമ്പ് കുഞ്ഞ് ജനിച്ചാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഇവര്‍ ഭയന്നിരുന്നു. സമൂഹത്തില്‍ ഒറ്റപ്പെടുത്തുമെന്നും ഇവര്‍ കരുതിയിരുന്നു.
ഈ ഭയമാണ് കുഞ്ഞിനെ കൊല്ലാനുള്ള ക്രൂരതയിലേക്ക് ഇവരെ നയിച്ചത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. അതേസമയം മാലതി ഗര്‍ഭിണിയായത് പോലും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് മാലതി പ്രസവിച്ചതായി കണ്ടെത്തിയത്.
അതേസമയം ആണ്‍ കുഞ്ഞാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കുഞ്ഞിനെ ഇടുക്കിയില്‍ തന്നെ മറവുചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സാധുറാം ഇവിടെ മൂന്ന് വര്‍ഷമായിട്ട് വിവിധ ജോലികള്‍ ചെയ്തുവരുന്നയാളാണ്. മാലതിയെ ഒപ്പം കൊണ്ടുവന്നിട്ട് അധികം നാളുകളായിട്ടില്ല.












Click it and Unblock the Notifications