ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പടെ 20 പേര്‍ക്ക് കൊവിഡ്, എട്ട് പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് ഉള്‍പ്പടെ ഇന്ന് 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85 ആയി. കഞ്ഞിക്കുഴി സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (46) ആണ് കൊവിഡ് ബാധിച്ചത്. ഇവര്‍ കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററിലെ പാലിയേറ്റിവ് നഴ്സാണ്. ജൂലൈ 07 നാണ് സ്രവ പരിശോധനയ്ക്ക് വിധേയയാക്കിയത്.

covid

അതേസമയം, ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് രോഗമുക്തി നേടി. ജില്ലയിലെ കരുണാപുരം ഗ്രാമ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഈ വാര്‍ഡില്‍ കര്‍ശനമായ ലോക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെയും രോഗമുക്തി നേടിയവരുടെയും വിവരങ്ങള്‍.

Recommended Video

cmsvideo
പിണറായിയും ശൈലജ ടീച്ചറും സമ്പര്‍ക്ക പട്ടികയില്‍ | Oneindia Malayalam

1.ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും കണ്ണൂര്‍ എത്തിയ അടിമാലി സ്വദേശിനി (53). കണ്ണൂരില്‍ നിന്നും ടാക്സിയില്‍ അടിമാലിയില്‍ എത്തി കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂണ്‍ 26 ന് ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ അടിമാലി സ്വദേശി (29). കൊച്ചിയില്‍ നിന്നും സ്വന്തം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

3. ജൂണ്‍ 21 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ഇരട്ടയാര്‍ സ്വദേശി (35). കൊച്ചിയില്‍ നിന്നും ഇരട്ടയാറിന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

4. ജൂണ്‍ 30 ന് റാസ് അല്‍ ഖൈമയില്‍ (യുഎഇ) നിന്നും കൊച്ചിയില്‍ എത്തിയ കാമാക്ഷി സ്വദേശി (41). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ കാമാക്ഷിയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

5. ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ കട്ടപ്പന സ്വദേശി (32). കൊച്ചിയില്‍ നിന്നും കട്ടപ്പനക്ക് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

6.ജൂണ്‍ 27 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയ കാഞ്ചിയാര്‍ സ്വദേശി (38). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ കാഞ്ചിയാറില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

7. ജൂലൈ നാലിന് റാസ് അല്‍ ഖൈമയില്‍ (യുഎഇ) നിന്നും കോഴിക്കോട് എത്തിയ കഞ്ഞിക്കുഴി സ്വദേശി (40).കോഴിക്കോട് നിന്നും കാക്കനാട് വരെ കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് കഞ്ഞിക്കുഴിക്ക് ടാക്സിയിലും വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

8. കഞ്ഞിക്കുഴി സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (46). കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററിലെ പാലിയേറ്റിവ് നഴ്സാണ്. ജൂലൈ 07 നാണ് സ്രവ പരിശോധനയ്ക്ക് വിധേയയാക്കിയത്.

9, 10, 11 & 12. തമിഴ്നാട് ശങ്കരന്‍കോവിലില്‍ നിന്നും വന്ന മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍. പിതാവ് (70), മാതാവ് (60), മകള്‍ (17) മകന്‍ (20). ശങ്കരന്‍കോവിലില്‍ നിന്നും കുമളി വഴി മൂന്നാറിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

13. ജൂണ്‍ 25 ന് മധുരയില്‍ നിന്നും കുമളിയില്‍ എത്തിയ പാമ്പാടുംപാറ സ്വദേശിനി (20). മധുരയില്‍ നിന്നും കുമളിയിലേക്കും അവിടെ നിന്ന് പാമ്പാടുംപാറക്കും വെവ്വേറെ ടാക്സിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

14.ജൂണ്‍ 27 ന് ഹൈദരാബാദില്‍ നിന്നും വന്ന വാത്തികുടി സ്വദേശിനി (36). ഹൈദരാബാദില്‍ നിന്നും നിന്നും കുടുംബത്തോടൊപ്പം സ്വന്തം വാഹനത്തില്‍ കുമളി ചെക്പോസ്റ്റിലൂടെ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

15&16. ജൂലൈ മൂന്നിന് ഹൈദരാബാദ് നിന്നും ബസില്‍ വന്ന 21 ഉം 22 ഉം വയസുള്ള ഉപ്പുതറ സ്വദേശികള്‍. ഹൈദരാബാദ് നിന്നും വാളയാര്‍ ചെക്പോസ്റ്റ് വഴി ബസില്‍ എറണാകുളത്തെത്തി. അവിടെ നിന്ന് ടാക്സിയില്‍ ഉപ്പുതറയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

17&18. ജയ്പൂര്‍ നിന്നുമെത്തിയ 24 ഉം 30 ഉം വയസുള്ള ദമ്പതികള്‍. ജയ്പൂര്‍ നിന്ന് വിമാനത്തില്‍ ഹൈദരാബാദ് എത്തി. അവിടെ നിന്ന് കൊച്ചിയിലേക്ക് മറ്റൊരു വിമാനത്തിലും കൊച്ചിയില്‍ നിന്ന് വാഴത്തോപ്പിലേക്ക് ടാക്സിയിലും എത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

19. ജൂണ്‍ 23 ന് ദുബായില്‍ നിന്നും തിരുവനന്തപുരം എത്തിയ മണിയാറംകുടി സ്വദേശി (39). തിരുവനന്തപുരത്തു നിന്ന് കോട്ടയത്തിന് കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് മണിയാറംകുടിക്ക് ടാക്സിയിലും വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

20.ജൂണ്‍ 23 ന് പാറ്റ്നയില്‍ നിന്നും കൊച്ചിയില്‍ എത്തിയ മണിയാറംകുടി സ്വദേശി (14). പാറ്റ്നയില്‍ നിന്നും കുടുംബത്തോടൊപ്പം ബാംഗ്ലൂര്‍ എത്തി അവിടെ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

രോഗമുക്തി നേടിയവര്‍

1. മെയ് 22 ന് ഡല്‍ഹിയില്‍ നിന്നുമെത്തി ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (30).

2. മെയ് 22 ന് ഡല്‍ഹിയില്‍ നിന്നുമെത്തി ജൂണ്‍ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (58)

3. ജൂണ്‍ 13 ന് ഇറ്റലിയില്‍ നിന്നുമെത്തി ജൂണ്‍ 28 ന് കോവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (21).

4. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നുമെത്തി ജൂണ്‍ 28 ന് കോവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (35).

5. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നുമെത്തി ജൂണ്‍ 24 ന് കോവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (35).

6.ജൂണ്‍ 17 ന് യുഎഇ യില്‍ നിന്നുമെത്തി 28 ന് കോവിഡ് സ്ഥിരീകരിച്ച ഉടുമ്പന്‍ചോല സ്വദേശി (28).

7. ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നിന്നുമെത്തി 24 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തി (27). വാഴത്തോപ്പ് പഞ്ചായത്തില്‍ താമസം.

8. ജൂണ്‍ പത്തിന് ഡല്‍ഹിയില്‍ നിന്നുമെത്തി 24 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തി (44). വാഴത്തോപ്പ് പഞ്ചായത്തില്‍ താമസം.

Idukki
English summary
Covid 19 confirmed 20 persons, including health workers, in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X