Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ജില്ലയിൽ ആരോഗ്യപ്രവർത്തക ഉള്‍പ്പടെ 5 പേർക്ക് കൊവിഡ്; ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ അഞ്ച് പേര്‍ ഇടുക്കി ജില്ലക്കാര്‍, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് നാല് പേര്‍ക്കാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 96 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍

covid

1.ചിന്നക്കനാല്‍ സ്വദേശിനി (28). ഉറവിടം വ്യക്തമല്ല. മെയ് 31 ന് ഹൈദരാബാദില്‍ പോയി വന്നു നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ബന്ധുവിനോടൊപ്പം എറണാകുളത്ത് പോയിരുന്നു. ചിന്നക്കനാല്‍ പിഎച്ച്എസി യിലെ സ്റ്റാഫ് നഴ്‌സ് ആണ്. ജൂലൈ 08 വരെ ആശുപത്രിയില്‍ ജോലിയില്‍ ഉണ്ടായിരുന്നു. ഒമ്പതാം തിയതിയാണ് സ്രവ പരിശോധനയ്ക്ക് വിധേയയായത്.

2.ജൂണ്‍ 26 ന് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ തൊടുപുഴ കാരിക്കോട് സ്വദേശി (46). അള്‍ജീരിയയില്‍ നിന്ന് ഡല്‍ഹിയിലെത്തി ഏഴു ദിവസം ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ കാരിക്കോട് എത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

3. ജൂണ്‍ 30 ന് റാസ് അല്‍ ഖൈമയില്‍ (യുഎഇ ) നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശി (31). കൊച്ചിയില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

4.ജൂണ്‍ 28 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ചക്കുപള്ളം സ്വദേശി(40). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

Recommended Video

cmsvideo
    കൊവിഡ്: പൊന്നാനിയില്‍ കാര്യങ്ങള്‍ കൈവിടുന്നു | Oneindia Malayalam

    5. ജൂണ്‍ 28 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ചക്കുപള്ളം സ്വദേശിനി (40). തിരുവനന്തപുരത്ത് നിന്നും കെഎസ് ആര്‍ടിസി ബസില്‍ കോട്ടയത്തെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

    രോഗമുക്തി നേടിയവര്‍

    1) ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ 25 ന് കോവിഡ് 19 സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (64 വയസ്സ്)

    2) ജൂണ്‍ 14 ന് ഒമാനില്‍ യു.എ.ഇയില്‍ നിന്നെത്തി ജൂണ്‍ 29 ന് കോവിഡ് 19 സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (24 വയസ്സ്)

    3) ജൂണ്‍ 15ന് ഹരിയാനയില്‍ നിന്നെത്തി ജൂണ്‍ 18ന് കൊവിഡ് 19 സ്ഥിരീകരിച്ച ഉടുമ്പന്നൂര്‍ സ്വദേശി (44)

    4) ജൂണ്‍ 23ന് ഒമാനില്‍ നിന്നെത്തി ജൂണ്‍ 26ന് കൊവിഡ് സ്ഥിരീകരിച്ച വണ്ടിപ്പെരിയാര്‍ സ്വദേശി (45)

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+