Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് മാസ് വാക്‌സിനേഷന്‍: ഇടുക്കി ജില്ലയിലെ ക്യാമ്പിൽ വാക്‌സിന്‍ സ്വീകരിച്ചത് 2211 പേര്‍

ഇടുക്കി: തൊടുപുഴ ന്യൂമാന്‍ കോളേജില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടി രണ്ട് ദിവസമായി നടത്തിയ കോവിഡ് മാസ് വാക്‌സിനേഷന്‍ ക്യാമ്പില്‍ 2211 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആദ്യദിനം 830 പേർക്കും രണ്ടാം ദിവസം 1381 പേർക്കും വാക്സിൻ നൽകി. മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ക്യാമ്പിൽ നിന്നും സൗജന്യമായാണ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയത്.

covid

കോവി ഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസാണ് എല്ലാവര്‍ക്കും നല്‍കിയത്. ഇത് സ്വീകരിച്ചവര്‍ക്ക് 28 ദിവസം കഴിഞ്ഞ് ഇതേ രീതിയില്‍ ക്യാമ്പ് നടത്തി രണ്ടാം ഡോസും നല്‍കും. ഇതുമായി ബന്ധപ്പെട്ട് വാക്സിൻ വിതരണ കേന്ദ്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കും.

കോവിഡ് വാക്‌സിനേഷന്‍ കോര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം എല്ലാ താലൂക്കുകളിലും ആഴ്ചയിലൊരു ദിവസം ' കോവിഡ് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നതിന്റെ ഭാഗമായാണ് ആദ്യ ക്യാമ്പ് രണ്ടു ദിവസങ്ങളിലായി തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടത്തിയത്.

തുടർന്നുള്ള ക്യാമ്പുകള്‍ മാര്‍ച്ച് 16ന് ഇടുക്കി മെഡിക്കല്‍ കോളേജ്, കട്ടപ്പന ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തും. 17 ന് പീരുമേട് താലൂക്കിലെ കുട്ടിക്കാനം മരിയന്‍ കോളേജ്, ദേവികുളം താലൂക്കില്‍ അടിമാലി വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിലും 19, 20 തീയതികളില്‍ മൂന്നാര്‍ ഗവ.ഹൈസ്‌കൂളിലും ക്യാമ്പ് നടത്തി ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും.
ആയിരം പേരെ വീതമാണ് ഓരോ ക്യാമ്പിലും പ്രതീക്ഷിക്കുന്നതെങ്കിലും അതിന്റെ ഇരട്ടി ആളുകള്‍ക്ക് വാക്‌സിന്‍ കൊടുക്കാന്‍ സൗകര്യം ക്യാമ്പുകളില്‍ ഏര്‍പ്പെടുത്തും.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

വാക്‌സിനേഷനു വരുന്നവര്‍ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി വരേണ്ടതാണ്. (ആധാര്‍, വോട്ടേര്‍സ് ഐ.ഡി., ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ)
www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ ആണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ജില്ലയില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള 186000 ആളുകളും 50 നും 60 നും ഇടയിലുള്ള 140000 ആളുകളുമാണുള്ളത്. ഇവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും മാര്‍ച്ച് 31 നുള്ളില്‍ കോവിഡ് വാക്‌സിന്‍ നല്‍കുകയാണ് സൗജന്യ കോവിഡ് വാക്‌സിന്‍ ക്യാമ്പിന്റെ ലക്ഷ്യം.

തൊടുപുഴയിലെ ക്യാമ്പിന് ഡെപ്യുട്ടി ഡിഎംഒ ആര്‍സിഎച്ച് ഡോ. സുരേഷ് വര്‍ഗീസ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ.സി. ചാക്കോ, ഡോ. രേഖ ശ്രീധര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവര്‍ ക്യാമ്പിന് മേല്‍നോട്ടം വഹിച്ചു.

കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+