Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ദില്ലിയിൽ നിന്നെത്തിയ ഗർഭിണിയായ നഴ്‌സിന്, ജില്ലയിൽ 9 രോഗികൾ

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ഒരാള്‍ ഇടുക്കി സ്വദേശി. ദില്ലിയില്‍ നിന്നെത്തിയ നഴ്‌സായ 29 വയസുള്ള ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ കാല്‍വരി മൗണ്ട് സ്വദേശിയായ യുവതി മെയ് 22 ന് ദില്ലിയില്‍ നിന്നും ട്രെയിന് എറണാകുളത്തെത്തി. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമൊപ്പം ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇപ്പോള്‍ ജില്ലയില്‍ 9 രോഗികളാണ് ചികിത്സയില്‍ ഉള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

covid idukki

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് കേരളത്തിലെത്തിയത് 150 പേര്‍. 96 പുരുഷന്‍മാരും 42 സ്ത്രീകളും 12 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് - 125, മഹാരാഷ്ട്ര 7, കര്‍ണ്ണാടക - 11, ആന്ധ്രപ്രദേശ് - 3, പോണ്ടിച്ചേരി- 4 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 83 പേരില്‍ ഒരാളെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. റെഡ് സോണുകളില്‍ നിന്നെത്തിയ 11 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 139 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. 18 പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവ് ആയി. കാസര്‍കോഡ് 14 പേര്‍ക്കും മലപ്പുറത്ത് 14 പേര്‍ക്കും തൃശൂര്‍ 9 പേര്‍ക്കും കൊല്ലം 5 പേര്‍ക്കും പത്തനംതിട്ട 4 പേര്‍ക്കും തിരുവനന്തപുരത്ത് 3 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കും ആലപ്പുഴയിലും പാലക്കാടും 2 പേര്‍ക്കും ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായിരിക്കുന്നത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 27 പേരാണ് വിദേശത്ത് നിന്ന് വന്നിട്ടുളളത്. 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ എയര്‍ ഇന്ത്യ ജീവനക്കാരനും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. മലപ്പുറത്ത് 7 പേരും തിരുവനന്തപുരത്തും കോട്ടയത്തും മൂന്ന് പേരും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഓരോരുത്തര്‍ വീതവും നെഗറ്റീവ് ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+