Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമൂഹിക വ്യാപന സാധ്യത, ഇടുക്കി ജില്ലയില്‍ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും

തൊടുപുഴ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക വ്യാപന സാധ്യത പരിശോധിക്കുന്നതിനായുള്ള റാപ്പിഡ് ആന്റി ബോഡി ടെസ്റ്റുകള്‍ ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 500 ടെസ്റ്റ് കിറ്റുകളാണ് ജില്ലയ്ക്ക് ലഭിച്ചിട്ടുള്ളത്. പൊതുസമൂഹവുമായി അടുത്തിടപഴകുന്ന വിഭാഗങ്ങളില്‍ നിന്നും റാന്‍ഡമായി തെരഞ്ഞെടുത്തവര്‍ക്കാണ് ആന്റി ബോഡി ടെസ്റ്റ് നടത്തുന്നത്. ഇതിനായി അഞ്ച് പ്രധാന മേഖലകളിലായി 11 കാറ്റഗറി വിഭാഗങ്ങള്‍ തിരിച്ചിട്ടുണ്ട്.

covid

ആദ്യ ഗ്രൂപ്പില്‍ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാര്‍, ഇതര ആശുപത്രികളിലെ ജീവനക്കാര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യ ദിനത്തില്‍ ഇവര്‍ക്കാണ് ടെസ്റ്റ് നടത്തുക. പോലീസ്, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ഫുഡ് ഡെലിവറി , റേഷന്‍ കടകള്‍ , ജനകീയഹോട്ടല്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ട്രക്ക് ഡ്രൈവര്‍മാരുമായി ഇടപെടുന്നവര്‍, അതിഥി തൊഴിലാളികള്‍, നിരീക്ഷണത്തിലുള്ളവര്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍ ഉള്‍പ്പെടുന്ന നാലു ടീമുകളെയാണ് ജില്ലയില്‍ ടെസ്റ്റ് നടത്താന്‍ നിയോഗിച്ചിട്ടുള്ളത്. ഓരോ താലൂക്കിലും ഓരോ ലാബ് ഇതിനായി പ്രത്യേകം സജ്ജീകരിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ റിസള്‍ട്ട് ലഭിക്കുമെന്നതാണ് ആന്റിബോഡി ടെസ്റ്റിന്റെ പ്രത്യേകത. ജില്ലയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ കലക്ടേറ്റില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.

അതേസമയം, ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ ജില്ലയില്‍ 23 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. എന്നാല്‍ ഇന്ന് സംസ്ഥാനത്താകെ 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+