ഇടുക്കിക്കാർ 'സി കാറ്റഗറി'; കൗമാരക്കാർക്ക് രണ്ടാം ഡോസ് തുടങ്ങി
ഇടുക്കിക്കാർ 'സി കാറ്റഗറി'; കൗമാരക്കാർക്ക് രണ്ടാം ഡോസ് തുടങ്ങി;നിയന്ത്രണങ്ങൾ പാലിക്കാതെ മുന്നോട്ട്
ഇടുക്കി: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു റിപ്പോർട്ട്. ഇന്ന് 1026 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം കണക്കിലെടുത്ത് ജില്ല സി കാറ്റഗറിയിലാണ്. എന്നാൽ, ഇടുക്കിക്കാർ ഈസി വിഭാഗത്തിലും...
ഇന്നലെ 1267 പേർ കോവിഡ് മുക്തരായിരുന്നു. കോവിഡ് ബാധിതരിൽ ബഹുഭൂരിപക്ഷവും വീടുകളിൽ തന്നെയാണ് കഴിയുന്നത്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടും രോഗലക്ഷണങ്ങൾ ഉള്ളവരിൽ നല്ലൊരു ശതമാനം പേരും പരിശോധനയ്ക്ക് തയാറാകുന്നില്ല.

കടുത്ത നിയന്ത്രണങ്ങളുള്ള 'സി' വിഭാഗത്തിൽ ഉൾപ്പെട്ട ജില്ലയിൽ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. ജില്ലയിൽ കൗമാരക്കാർക്ക് രണ്ടാം ഡോസ് കോവിഡ് വാക്സീൻ ഇന്നു മുതൽ നൽകി തുടങ്ങി. ഇതുവരെ ജില്ലയിൽ 15-18 പ്രായപരിധിയിലുള്ള 32,581 പേർക്ക് ആദ്യഡോസ് വാക്സീൻ നൽകി. ഈ വിഭാഗത്തിൽ ആകെ 51,339 പേർ ജില്ലയിലുള്ളതായാണ് കണക്കുകൾ. ഇതുപ്രകാരം ആദ്യഡോസ് വാക്സിനേഷൻ 63 ശതമാനം മാത്രം.
വാക്സിനേഷനോട് എല്ലാവരും സഹകരിക്കണമെന്നും കോവിഡ് പ്രതിരോധത്തിനു വാക്സീൻ പ്രധാനമാണെന്നും ആരോഗ്യവകുപ്പ് ഓർമിപ്പിച്ചു. കോവാക്സീൻ ഒന്നാം ഡോസ് സ്വീകരിച്ച് 28 - 42 ദിവസം വരെയുള്ള വേളയിൽ രണ്ടാം ഡോസ് സ്വീകരിക്കാം. ഒന്നാം ഡോസ് സ്വീകരിച്ച 15-18 പ്രായക്കാർ 29-ാം ദിവസം തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി വാക്സീൻ സ്വീകരിക്കണമെന്ന് ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. സുരേഷ് വർഗീസ് അറിയിച്ചു.
ഗർഭിണികൾ ജാഗ്രത പുലർത്തണം
കോവിഡ് പ്രതിരോധത്തിനായി ഗർഭിണികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും സുരക്ഷ ഉറപ്പാക്കാൻ കുടുംബാംഗങ്ങളും മുൻകരുതലെടുക്കണം.
∙ ഗർഭിണികൾ അയൽ വീടുകളിലും ബന്ധുവീടുകളിലും പോകുന്നത് ഒഴിവാക്കുക.
∙ ഗർഭകാല ചടങ്ങുകള്‍ ഒഴിവാക്കുക.
∙ ശുചിമുറിയുള്ള കിടപ്പുമുറി ഗർഭിണിക്കു മാത്രമായി നൽകുക. പൊതുശുചിമുറിയാണെങ്കിൽ ഗർഭിണികൾ ഉപയോഗിക്കുന്നതിനു മുൻപ് അണുവിമുക്തമാക്കുക.
∙ മറ്റുള്ളവർ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസുകൾ തുടങ്ങിയവ ഉപയോഗിക്കരുത്.
∙ പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
∙ 5 മാസം കഴിഞ്ഞവർ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണത്തിനുശേഷം ഒരു മണിക്കൂറിൽ 3 ചലനങ്ങളെങ്കിലും ഉണ്ടോയെന്നു ശ്രദ്ധിക്കുക.
∙ രക്തസ്രാവം, ഇടവിട്ടുള്ള വയറുവേദന തുടങ്ങിയവ അനുഭവപ്പെടുമ്പോൾ മാത്രം ആശുപത്രിയിൽ പോകുക. ചെറിയ ബുദ്ധിമുട്ടുകൾക്ക് ഇ-സഞ്ജീവനിയിലൂടെ പരിഹാരം തേടുക.
∙ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് അല്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കുക.
∙ കോവിഡ് വാക്സീൻ സ്വീകരിക്കുക.
അതേസമയം, കേരളത്തിഷ ഇന്ന് കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1144 ആയപ്പോൾ രോഗമുക്തി നേടിയവര്‍ 50,821 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 56,701 ആയി.
അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 50,821 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1971, കൊല്ലം 2722, പത്തനംതിട്ട 5072, ആലപ്പുഴ 2459, കോട്ടയം 4204, ഇടുക്കി 1026, എറണാകുളം 14,478, തൃശൂര്‍ 3912, പാലക്കാട് 2643, മലപ്പുറം 2841, കോഴിക്കോട് 4921, വയനാട് 1374, കണ്ണൂര്‍ 2152, കാസര്‍ഗോഡ് 1046 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,69,073 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,45,912 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications