പറയനും പള്ളനുമെന്നൊക്കെ വിളിച്ച് പറഞ്ഞാണ് വോട്ട് പിടിച്ചത്, മണിയെ പേടിയില്ല; മറുപടിയുമായി രാജേന്ദ്രന്
ഇടുക്കി: തനിക്കെതിരായ ജാതി അധിക്ഷേപത്തില്‍ സി പി ഐ എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിയ്ക്ക് മറുപടിയുമായി ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്. തന്റെ ജാതി ഏതാണെന്ന് എല്ലാവര്ക്കും അറിയാമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് ജാതി രാഷ്ട്രീയം കളിച്ചത് സി പി ഐ എം ആണെന്നും എസ് രാജേന്ദ്രന് പറഞ്ഞു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാറിലടക്കം ജാതി പറഞ്ഞാണ് സി പി ഐ എം വോട്ട് പിടിച്ചതെന്നും പറയനും പള്ളനുമെന്നൊക്കെ വിളിച്ച് പറഞ്ഞ് വോട്ടു പിടിച്ചുവെന്നും രാജേന്ദ്രന് ആരോപിച്ചു.
മുന്‍കാലങ്ങളിലൊന്നും സി പി ഐ എമ്മില്‍ ഇതുകണ്ടിട്ടുള്ള കാര്യമല്ല. അത് ശരിയല്ലെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും എസ് രാജേന്ദ്രന് വ്യക്തമാക്കി. തനിക്കെതിരേയുള്ള പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളില്‍ ഇല്ലാത്ത കാര്യങ്ങളാണ് പാര്‍ട്ടിയും ചില നേതാക്കളും പറഞ്ഞ് നടക്കുന്നതെന്നും എസ് രാജേന്ദ്രന് ചൂണ്ടിക്കാട്ടി. താന്‍ ആരുടേയും പ്രസംഗത്തെ ഭയപ്പെടുന്ന വ്യക്തിയല്ലെന്നും ആര്‍ക്ക് വേണമെങ്കിലും എന്തു വേണമെങ്കിലും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇല്ലാത്തത് പറഞ്ഞാല്‍ അതിന് മറുപടി പറയുക തന്നെ ചെയ്യും. അതിന് ഭയപ്പെടില്ലെന്നും രാജേന്ദ്രന് പറഞ്ഞു. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലുകള്‍ക്കായി ഇന്നലെ വിളിക്കാനിരുന്ന വാര്‍ത്താ സമ്മേളനം പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവച്ചത് ചില രേഖകള്‍ ലഭിക്കാത്തതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

'അല്ലാതെ എം എം മണിയെ പേടിച്ചിട്ടല്ല. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താ സമ്മേളനം വിളിച്ചു പറയുക തന്നെ ചെയ്യും. അതിനെതിരായി എം എം മണി പറഞ്ഞാല്‍ അത് പറഞ്ഞുകൊള്ളട്ടെ. ഞാനും കൂടി ഒരു കസേരയിട്ടിരുന്ന് അത് കേട്ടോളാം,' രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു. എല്ലാവര്ക്കും എല്ലാവരുടെയും ജാതി അറിയാമെന്നും ജാതി ഉണ്ട് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കഴിഞ്ഞ ദിവസം എം എം മണി രംഗത്തെത്തിയിരുന്നു. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്നായിരുന്നു മണിയുടെ ചോദ്യം. ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന് എം എല്‍ എ ആയി ഞെളിഞ്ഞ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എസ് സി വിഭാഗത്തില്‍ പെട്ട ആളായത് കൊണ്ടാണ് സ്ഥാനാര്‍ഥി ആക്കിയത്. വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ മീറ്റിംഗ് നടത്തി പറയേണ്ടി വരുമെന്ന് എം എം മണി മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത!












Click it and Unblock the Notifications