'ഏത് പുല്ലന്‍ വന്നാലും തടയാന്‍ പറ്റില്ല'; അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ എംഎം മണി
വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള, പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിന് ഉള്ളിലെ നാല് ഏക്കര്‍ ഭൂമി പാട്ടത്തിന് എടുത്താണ് അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കുന്നത്. മൂന്നാര്‍ സഹകരണ ബാങ്ക് ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്

ഇടുക്കി: മൂന്നാറിലെ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച് സി പി എം. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സി പി എം നേതൃത്വത്തില്‍ പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണം തടയാനാകില്ല എന്ന് എം എം മണി എം എല്‍ എ വ്യക്തമാക്കി.
മുന്‍ മന്ത്രി കൂടിയായ എം എം മണിയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല എന്നും ആര് തടയാന്‍ വന്നാലും നമ്മള്‍ പാര്‍ക്ക് നിര്‍മാണം പുനരാരംഭിക്കും എന്നുമാണ് എം എം മണി പ്രസംഗത്തില്‍ പറയുന്നത്.
നിങ്ങള്‍ പാര്‍ക്കിന്റെ പണി നടത്തണം. അവിടെ ടൂറിസ്റ്റുകളെ സ്വീകരിക്കണം എന്നുമൊക്കെ എം എം മണി പറയുന്നുണ്ട്. എന്നിട്ട് നല്ല ഭംഗിയായി പാര്‍ക്ക് നടത്തണം എന്നും സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും അതൊന്നും നമ്മള്‍ സ്വീകരിക്കേണ്ട കാര്യമില്ല എന്നുമാണ് എം എം മണി പറയുന്നത്.
ഇത് തടയാന്‍ ആര് വന്നാലും വഴങ്ങി കൊടുക്കരുത്. നടത്തുക തന്നെ ചെയ്യണം. പിന്നെ എന്തുചെയ്യണം എന്നൊന്നും താന്‍ ഇപ്പോള്‍ പറയുന്നില്ല എന്നും അത് പറയേണ്ട കാര്യമില്ല എന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള, പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിന് ഉള്ളിലെ നാല് ഏക്കര്‍ ഭൂമി പാട്ടത്തിന് എടുത്താണ് മൂന്നാര്‍ സഹകരണ ബാങ്ക് അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കുന്നത്.

മൂന്നാര്‍ സഹകരണ ബാങ്കിന്റെ ഭരണം സി പി എമ്മിന്റെ കൈയിലാണ്. അതേസമയം ഇതിന് റവന്യു വകുപ്പിന്റെ എന്‍ ഒ സി ലഭിച്ചിട്ടില്ല എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാജാറാം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണം എന്നാണ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ ഒ സി നല്‍കാനാവില്ല എന്ന് കാണിച്ച് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
പിന്നീട് സബ് കളക്ടറും വിഷയത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍, മൂന്നാറിന്റെ സമഗ്ര വികസനത്തിന് അമ്യൂസ്‌മെന്റ് പാര്‍ക്ക് അത്യാവശ്യമാണ് എന്നാണ് മൂന്നാര്‍ സഹകരണ ബാങ്കിന്റെ നിലപാട്. ഇത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
സഞ്ചാരികള്‍ക്കായി കൂടുതല്‍ വിനോദോപാധികള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്നും മൂന്നാറിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുക എന്നതാണ് ലക്ഷ്യം എന്നുമാണ് സി പി എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് പറയുന്നത്.












Click it and Unblock the Notifications