ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

40 ലേറെ പഞ്ചായത്തുകളിലും 2 നഗരസഭകളിലും വിജയിക്കാം; ജോസിന്‍റെ മുന്നണി മാറ്റം നേട്ടമാക്കാന്‍ ഇടത്

Google Oneindia Malayalam News

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിയതോടെ മലയോര മണ്ണില്‍ തിരഞ്ഞെടുപ്പിന്‍റെ ചുടുകാറ്റ് വീശിത്തുടങ്ങി. സീറ്റ് വിഭജന ചര്‍ച്ചകളുടെ സജീവമാക്കിക്കൊണ്ടിരിക്കുകയാണ് മുന്നണികള്‍. ലഭിക്കുമെന്ന് ഉറപ്പായ സീറ്റുകളില്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസിന്‍റെ കളം മാറ്റത്തോടെ ജില്ലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വിജയം കരസ്ഥമാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. നിലവിലെ രാഷ്ട്രീയ സാഹചര്യവും അവര്‍ക്ക് അനുകൂലമാണ്. എന്നാല്‍ ജോസ് പക്ഷത്ത് നിന്നടക്കം കൂടുതല്‍ നേതാക്കളെ അടര്‍ത്തിമാറ്റിയെടുത്തുകൊണ്ട് മുന്നണിയുടെ കെട്ടുറപ്പ് ബലപ്പെടുത്താനുള്ള ശ്രമമാണ് മറുപക്ഷത്ത് കോണ്‍ഗ്രസും പിജെ ജോസഫും നടത്തുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പല യുഡിഎഫ് കോട്ടകളിലും വിള്ളല്‍ വീഴ്ത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നത്. ജില്ലയില്‍ ആകെയുള്ള 52 ഗ്രാമപഞ്ചായത്തില്‍ 24 എണ്ണം യുഡിഎഫ് നേടിയപ്പോള്‍ 22 ഇടത്തായിരുന്നു ഇടതുമുന്നണി വിജയിച്ചത്. മൂന്നിടത്ത് തൂക്ക് ഭരണസമിതിയാണ്. 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേവലം 8 പഞ്ചായത്തില്‍ മാത്രം ഭരണം ലഭിച്ചിടത്ത് നിന്നായിരുന്നു ഇടതുമുന്നണി പഞ്ചായത്തുകളുടെ എണ്ണം 22 ആയി വര്‍ധിപ്പിച്ചത്.

വര്‍ധിപ്പിച്ച് ഇടതുമുന്നണി

വര്‍ധിപ്പിച്ച് ഇടതുമുന്നണി

ഉപതിരഞ്ഞെടുപ്പിലൂടെയും സ്വതന്ത്ര അംഗങ്ങളെ കൂട്ടു പിടിച്ചും കയ്യിലുള്ള പഞ്ചായത്തുകളുടെ ഭരണം 29 ലെത്തിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ട്. യുഡിഎഫിന്‍റേത് 23 ലേക്ക് താഴുകയും ചെയ്തു. ജില്ലയില്‍ ആകെ രണ്ട് മുന്‍സിപ്പാലിറ്റികളാണ് ഇതില്‍ കട്ടപ്പന യുഡിഎഫും തൊടുപുഴയില്‍ എല്‍ഡിഎഫുമാണ് നിലവില്‍ ഭരണം നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തില്‍ യുഡിഎഫ് മേധാവിത്വം വ്യക്തമാണ്.

യുഡിഎഫിന്‍റെ കയ്യില്‍

യുഡിഎഫിന്‍റെ കയ്യില്‍

എട്ടില്‍ ഏഴിടത്തും ഭരണം അവര്‍ക്കാണ്. ഒരിടത്ത് ജനകീയ മുന്നണിയും ഭരണം നടത്തുന്നു. ജില്ലാ പഞ്ചായത്തും യുഡിഎഫിന്‍റെ കയ്യിലാണ്. എന്നാല്‍ ഇത്തവണ ജില്ലയുടെ രാഷ്ട്രീയ ചിത്രം ആകെ മാറുന്ന പ്രകടനം കാഴ്ചവെക്കുമെന്നാണ് ഇടതുപക്ഷ പക്ഷം അവകാശപ്പെടുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റമാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.

 ജോസിന്‍റെ മുന്നണി മാറ്റം

ജോസിന്‍റെ മുന്നണി മാറ്റം

തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഇടുക്കി ബ്ലോക്ക് പ‍ഞ്ചായത്തിലും ഇരട്ടയാർ, ബൈസൺവാലി, കഞ്ഞിക്കുഴി, അറക്കുളം പഞ്ചായത്തുകളിലും ജോസിന്‍റെ മുന്നണി മാറ്റത്തോടെ ഇടതുമുന്നണിക്കു മേൽക്കൈ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തൊടുപുഴ, കട്ടപ്പന, നഗരസഭകളിലും ഇരട്ടയാർ, ബൈസൺവാലി പഞ്ചായത്തുകളിലും കോൺഗ്രസിനാണ് ഇപ്പോൾ അധ്യക്ഷ സ്ഥാനം.

നിര്‍ണ്ണായക അംഗബലം

നിര്‍ണ്ണായക അംഗബലം

നിര്‍ണ്ണായകമായ അംഗബലം ഈ പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനുണ്ട്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലും നിലവില്‍ പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിനാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മാത്രമാണ് ഭരണ മാറ്റവും അവിശ്വാസ പ്രമേയവും ഉണ്ടാവാത്തത്.

പരമ്പരാഗത വോട്ടുകളില്‍

പരമ്പരാഗത വോട്ടുകളില്‍

ജില്ലയിലെ പല മേഖലകളിലും ജോസ‌് പക്ഷത്തിന‌് നിർണായക സ്വാധീനമുണ്ട‌്. യുഡിഎഫിന‌് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വലിയൊരു വിഭാഗത്തിന്റെ വോട്ടുകൾ ജോസ് വിഭാഗത്തിന്‍രെ മുന്നണി മാറ്റത്തോടെ നഷ്ടമാകും. ഇതോടെ പല യുഡിഎഫ് കോട്ടകളിലും വിള്ളല്‍ വീഴ്ത്തി ജില്ലയിലെ മുന്നണിയുടെ റെക്കോര്‍ഡ് പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ.

40 ഓളം പഞ്ചായത്തുകളില്‍

40 ഓളം പഞ്ചായത്തുകളില്‍

നഗരസഭകളായ തൊടുപുഴയും കട്ടപ്പനയും പിടിച്ചെടുക്കുന്നതിനോടൊപ്പം ജില്ലയിലെ 40 ഓളം പഞ്ചായത്തുകളിലും അധികാരത്തിലെത്താന്‍ കഴിയുമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. ജില്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം മാറ്റം സംഭവിച്ചാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ തവണ പല പഞ്ചായത്തുകളിലും കേവലം ഒന്നോ രണ്ടോ സീറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്.

പി ജെ ജോസഫ‌് പക്ഷത്തേക്ക്

പി ജെ ജോസഫ‌് പക്ഷത്തേക്ക്

ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ‌് എമ്മിന്റെ രണ്ടംഗങ്ങളും പി ജെ ജോസഫ‌് പക്ഷത്തേക്ക് കൂടുമാറിയിരിക്കുകയാണ് എന്നാൽ, പി ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴ നഗരസഭയിൽ മൂന്നംഗങ്ങളിൽ രണ്ടുപേരും ജോസ‌് പക്ഷത്താണ‌് നിലയുറപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കട്ടപ്പന നഗരസഭയിലും ജോസ‌് വിഭാഗത്തിന‌് നിർണായക സ്വാധീനമുണ്ട‌്.
കേരള കോൺഗ്രസ‌് എമ്മിലെ അഞ്ചംഗങ്ങളും ജോസ‌് കെ മാണിക്കൊപ്പമാണ‌്.

കട്ടപ്പന നഗരസഭയിൽ

കട്ടപ്പന നഗരസഭയിൽ

34 അംഗ കട്ടപ്പന നഗരസഭയിൽ സിപിഐ എമ്മിനും ഹൈറേഞ്ച‌് സംരക്ഷണസമിതിക്കും അഞ്ചുവീതം സീറ്റുകളും സിപിഐക്ക‌് മൂന്നു സീറ്റുമുണ്ട‌്. ഇരട്ടയാർ പഞ്ചായത്തിൽ 14 അംഗങ്ങളിൽ കോൺഗ്രസ്- അഞ്ച‌്, ജോസ് വിഭാഗം- മൂന്ന‌്, എൽഡിഎഫ്- ആറ‌് എന്നതാണ‌് കക്ഷിനില.ബൈസൺവാലിയിൽ ഏറ്റവും വലിയ മുന്നണി എൽഡിഎഫ‌് ആണെങ്കിലും ജോസ‌് വിഭാഗത്തിലെ രണ്ടംഗങ്ങളുടെ പിന്തുണയിലായിരുന്നു യുഡിഎഫ‌് ഭരണം.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

Idukki
English summary
cpm says will win in more than 40 panchayats and 2 municipalities in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X