ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ പടക്ക വിപണികള്‍ സജ്ജീവം ഇനി ദീപാവലി ആഘോഷത്തിന്റെ മണിക്കൂറുകള്‍...!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ദീപാവലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് മൂന്നാര്‍. പ്രതീക്ഷയോടെ മൂന്നാറിലെ വ്യാപാര മേഖലയും ഉണര്‍ന്നു. ദീപാവലി ആഘോഷം വര്‍ണ്ണഭവമാക്കാന്‍ പടക്ക കടകളും സജ്ജീവമായി. വിവിധ ഇനത്തിലുള്ള 200 ല്‍പരം പടക്കങ്ങളാണ് ഇത്തവണ വിപണയില്‍ എത്തിയിരിക്കുന്നത്.

<strong>ചാലക്കുടി സ്വര്‍ണക്കവര്‍ച്ച: തടിയന്റവിട നസീറിന്റെ സഹോദരനടക്കം നാല് പേര്‍ പിടിയില്‍</strong>ചാലക്കുടി സ്വര്‍ണക്കവര്‍ച്ച: തടിയന്റവിട നസീറിന്റെ സഹോദരനടക്കം നാല് പേര്‍ പിടിയില്‍

പ്രളയത്തില്‍ നിന്നും കരക്കയറുന്ന മൂന്നാര്‍ വീണ്ടും ദീപാവലി ആഘോഷത്തിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് പറയാം. തമിഴ് ജനത തിങ്ങിപ്പാര്‍ക്കുന്ന മൂന്നാറില്‍ ദീപാവലിയെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. നീണ്ടകാലത്തെ കാത്തിരുപ്പിന് ശേഷം പ്രതീക്ഷയോടെയാണ് വ്യാപാരികളും ദീപാവലിയെ ഉറ്റുനോക്കുന്നത്.

crackersmarket

വെളിച്ചത്തിന്റെ ഉത്സവത്തെ വരവേല്‍ക്കുവാന്‍ ഇനി മണിക്കൂറുകള്‍മാത്രമാണ് ശേഷിക്കുന്നത്. അതിന് തെളിവാണ് മൂന്നാറില്‍ സജീവമായിരിക്കുന്ന പടക്കകടകള്‍. അലംങ്കാരത്തിനൊപ്പം ആകാശത്തില്‍ വര്‍ണ്ണകാഴ്ചകള്‍ തീര്‍ക്കുന്ന പടക്കങ്ങള്‍ക്കാണ് ഇക്കുറി വിപണിയില്‍ കൂടുതല്‍ ചിലവ്. കണ്ണിന് വിസ്മയ കാഴ്ചയൊരുക്കി 240തോളം വ്യത്യസ്ഥ നിറക്കൂട്ടുകള്‍ സമ്മാനിക്കുന്ന പടക്കങ്ങളാണ് ഈക്കൂട്ടത്തില്‍ വ്യത്യസ്ഥം.

ആളുകള്‍ ഏറെ വാങ്ങുന്നതും ഈ വര്‍ണകൂട്ടുകളടങ്ങിയ പടക്കങ്ങളാണ്. കൂടാതെ വിവിധയിനം കളിതോക്കുകള്‍, ഗിഫ്റ്റ് ബോക്‌സുകള്‍, ട്രാന്‍സ്പിരന്റ് പവര്‍, അവതാര്‍, മംഗി ഫോര്‍ട്ട്, കോബ്ര, മത്താപ്പു, കമ്പിത്തിരി തുടങ്ങിയ വ്യത്യസ്ഥ ഇനം പടക്കങ്ങളും വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. പടക്കങ്ങള്‍ വില്‍പ്പന നടത്തുന്നതിനൊപ്പം അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍ക്കരുതലുകള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അധികൃതര്‍ നടത്തിയിട്ടുണ്ട്.

Idukki
English summary
crackers market in idukki get active for diwali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X