കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുരമൂറുന്ന ആപ്പിളുകളെ കാത്ത് മറയൂരും കാന്തല്ലൂരും; അഞ്ചുനാട്ടിൽ ആപ്പിളുകാലം... ഓണത്തോടെ തോട്ടങ്ങളിൽ ആപ്പിളുകൾ പാകമാകും!

  • By Desk
Google Oneindia Malayalam News

മധുരം വിളയുന്ന മലയോരങ്ങളുടെ നാടായ മറയൂരിലും കാന്തല്ലൂരിലും ആപ്പിളുകളുടെ വസന്തകാലം വരവായി. തണുപ്പും കുളിരും തേടി മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഓണക്കാലമാകുന്നതോടെ ഇവിടുത്തെ ആപ്പിളുകളുടെ മധുരം നുണയാം. ഫെബ്രുവരി മാസം മുതൽ പൂവിടുന്ന ആപ്പിൾ മരങ്ങളിൽ നിന്നും ഇക്കൊല്ലം മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ആപ്പിൾ തോട്ടം ഉടമകൾ.

<strong>തന്ത്രങ്ങള്‍ക്ക് പിന്നില്‍ ഷായും മോദിയുമെന്ന് സിദ്ധരാമയ്യ, അല്ലെന്ന് ദേവഗൗഡ, എതിര്‍പ്പ്</strong>തന്ത്രങ്ങള്‍ക്ക് പിന്നില്‍ ഷായും മോദിയുമെന്ന് സിദ്ധരാമയ്യ, അല്ലെന്ന് ദേവഗൗഡ, എതിര്‍പ്പ്

പൂവിട്ട് വിരിഞ്ഞു തുടങ്ങിയ ആപ്പിളുകൾ ഭാഗികമായി പാകമായി വരുന്ന സമയമാണിത്. ഓഗ്സ്റ്റ് പകുതിയോടെ ഇവ വിളവെടുക്കാം. കാന്തല്ലൂരിലെ പെരുമല, ഗുഹനാഥപുരം, കുളച്ചിവയൽ എന്നീ ഗ്രാമങ്ങളിലാണ് ആപ്പിൾ കൃഷി കൂടുതലായുള്ളത്. ജാലഗോൾഡ്, റെഡ്ബിലീഷ്, റെഡ്ചീഫ്, മഹാരാജ, യെലോ ആപ്പിൾ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായി കൃഷി ചെയ്യുന്നത്.

Apple

ഓരോ ആപ്പിൾ മരങ്ങളിൽ നിന്നും 30- 50 കിലോ വരെ വിളവ് ലഭിക്കും. മറയൂറിലെയും കാന്തല്ലൂരിലെയും കാലവസ്ഥ ആപ്പിൾ കൃഷിക്ക് യോജിക്കുന്നതാണെന്ന് മനസിലാക്കിയ ചില കർഷകർ 15 വർഷങ്ങൾക്ക് മുമ്പാണ് മേഖലയിൽ ആപ്പിൾ കൃഷി പരീക്ഷിച്ചു തുടങ്ങിയത്.

English summary
Cultivation of apples in Maravoor and Kanthallooor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X