ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് ചൂടിനിടയിലും ഇടുക്കിയില്‍ പരാതികള്‍ക്ക് കുറവില്ല...!!! സി- വിജിലില്‍ ലഭിച്ചത് 190 പരാതികള്‍..!!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇടുക്കി ജില്ലയില്‍ പരാതികള്‍ സുലഭം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന സി- വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ഇടുക്കിയില്‍ ഇതുവരെ 190 പരാതികള്‍ ലഭിച്ചു. ഇതില്‍ 152 പരാതികള്‍ പരിഹരിച്ചു. 12 പരാതികളില്‍ അന്വേഷണം തുടരുന്നു. ദേവികുളത്ത് രണ്ടും ഇടുക്കിയില്‍ 47 ഉം പീരുമേട് നിയോജക മണ്ഡലത്തില്‍ 43 ഉം തൊടുപുഴയില്‍ 79 ഉം ഉടുമ്പഞ്ചോലയില്‍ 19 സി വിജില്‍ പരാതികളാണ് ഇതുവരെ ലഭിച്ചത്.

മോച്ചിയും അന്‍സാരിയും ജയരാജനോടൊപ്പം: വടകരയില്‍ ഗുജറാത്ത് വംശഹത്യയും തെരഞ്ഞെടുപ്പില്‍ വിഷയമാകുന്നുമോച്ചിയും അന്‍സാരിയും ജയരാജനോടൊപ്പം: വടകരയില്‍ ഗുജറാത്ത് വംശഹത്യയും തെരഞ്ഞെടുപ്പില്‍ വിഷയമാകുന്നു

cvigil-15553

സി-വിജില്‍ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായതിനാല്‍ ലഭിക്കുന്ന പരാതികള്‍ ഉടന്‍ പരിശോധിക്കുന്നതിനും പരിഹാരം കാണുന്നതിനും കഴിയും എന്നതാണ് പ്രത്യേകത. സി - വിജില്‍ ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. വോട്ടിനായി പണം നല്‍കല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, സ്വകാര്യസ്ഥലങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കല്‍, മറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സി-വിജില്‍ മുഖേന പരാതി നല്‍കാം. ഇതുമായി ബന്ധപ്പെട്ട ചിത്രമോ വീഡിയോ ദൃശ്യമോ അയക്കേണ്ടതാണ്.

ഇടുക്കി ലോക്സഭാ മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കില്‍..

Idukki
English summary
Cvigil got 190 complaints from Idukki during election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X