ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒടുവില്‍ ഡീനും; പത്രിക സമര്‍പ്പിച്ചു... ഇടുക്കിയില്‍ പോരാട്ടം കനത്തു; പ്രത്രിക സമര്‍പ്പണത്തിന് പി ജെ ജോസഫും എത്തി!!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കിയില്‍ പോരാട്ടാം കനത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസും നമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാകലക്ടര്‍ എച്ച് ദിനേശന്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. കെട്ടി വയ്ക്കേണ്ട 25000 രൂപ പണമായി പത്രികയോടൊപ്പം നല്‍കി. പിജെ ജോസഫ് എംഎല്‍എ, അഡ്വ. എസ് അശോകന്‍, ജോണി നെല്ലൂര്‍, ഇബ്രാഹിം കുട്ടി കല്ലാര്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയിരുന്നു.

പ്രിയങ്കയല്ല സിദ്ദുവാണ് പ്രചാരണത്തിലെ താരം, സിദ്ദുവിനായി മുറവിളി കൂട്ടി സംസ്ഥാനങ്ങൾ, കാരണം ഇതാണ്പ്രിയങ്കയല്ല സിദ്ദുവാണ് പ്രചാരണത്തിലെ താരം, സിദ്ദുവിനായി മുറവിളി കൂട്ടി സംസ്ഥാനങ്ങൾ, കാരണം ഇതാണ്

ഇതോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ നാല് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പിജെ ജോസഫിനെകൂടി ഒപ്പം നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചരണമാണ് യു ഡി എഫ് ഇടുക്കിയില്‍ നടത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫിനു ലഭിച്ച പൂരിപക്ഷം ഇക്കുറി ഡീനിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

deankuriakose11

കേരളകോണ്‍ഗ്രസിനുള്ളിലെ വാക്കുതര്‍ക്കവും മത്സരിക്കാന്‍ കഴിയാത്തതിന്റെ നിരാശയും മാറ്റി നിര്‍ത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് ഡീന്‍ കുര്യാക്കോസിനൊപ്പം എത്തിയത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുശേഷം കളക്ട്രേറ്റിലെ ജീവനക്കാരോട് വോട്ടഭ്യര്‍ത്ഥിച്ചാണ് ഡീന്‍ മടങ്ങിയത്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Idukki
English summary
dean kiriakose submits nomination for lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X