ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ഡീന്‍ തകര്‍ത്തത് പിജെ ജോസഫിന്റെ 1984ലെ റെക്കോര്‍ഡ്:1,71,053 വോട്ടിന്റെ ഭൂരിപക്ഷം!

  • By Desk
Google Oneindia Malayalam News

ഇടുക്കി: ചരിത്ര ഭൂരിപക്ഷത്തോടെ ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസിന് വിജയം. 1,71,053 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡീന്‍ വിജയിച്ചത്.ഡീന്‍ കുര്യാക്കോസിന് ആകെ 49,84,93 വോട്ടുകള്‍ ലഭിച്ചു.തൊട്ടടുത്ത സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് സ്വതന്ത്രനായ ജോയ്സ് ജോര്‍ജിന് 32,74,40 വോട്ടുകളാണ് ലഭിച്ചത്.

മോദിയെ പാർലമെന്ററി പാർട്ടി നേതാവായി ഇന്ന് തിരഞ്ഞെടുക്കും; സത്യപ്രതിജ്ഞയ്ക്ക് ലോക നേതാക്കളുംമോദിയെ പാർലമെന്ററി പാർട്ടി നേതാവായി ഇന്ന് തിരഞ്ഞെടുക്കും; സത്യപ്രതിജ്ഞയ്ക്ക് ലോക നേതാക്കളും

1984ല്‍ യുഡിഎഫിന്റെ പിജെ കുര്യന്‍ നേടിയ 1,30,624 വോട്ടിന്റെ ഭൂരിപക്ഷം എന്ന റെക്കോര്‍ഡാണ് ഇത്തവണ ഡീന്‍ കുര്യാക്കോസ് മറികടന്നത്. എല്‍ഡിഎഫ് ലീഡ് പ്രതീക്ഷിച്ചിരുന്ന തോട്ടം മേഖലയിലെല്ലാം കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഏഴു നിയമസഭ നിയോജക മണ്ഡലങ്ങളിലും ശക്തമായ ലീഡ് നിലനിര്‍ത്താന്‍ വോട്ടെടുപ്പിന്റെ തുടക്കംമുതല്‍ യുഡിഎഫിന് സാധിച്ചു.

 dean11-155877244


പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ മൂന്നരയോടെ പൂര്‍ത്തിയായി. ഏഴു നിയമസഭമണ്ഡലങ്ങളിലെ വോട്ടുകള്‍ 17 റൗണ്ടുകളായാണ് എണ്ണിതീര്‍ത്തത്. നോട്ടയും എട്ട് സ്ഥാനാര്‍ത്ഥികളുമാണ് ഇവിഎമ്മില്‍ ഉണ്ടായിരുന്നത്. ജനറല്‍ ഓബ്സര്‍വര്‍ ഗരിമ ഗുപ്തയുടെ സാന്നിധ്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ എച്ച് ദിനേശന്‍ വോട്ടെണ്ണല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

വോട്ടെണ്ണല്‍ പൂര്‍ത്തികരിച്ച് വൈകിട്ട് അഞ്ചു മണിയോടെ ജില്ലാ വരണാധികാരി ഫലപ്രഖ്യാപനം നടത്തി വിജയിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച സുരക്ഷാവിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ജില്ലാകളക്ടര്‍ നന്ദി രേഖപ്പെടുത്തി.

Idukki
English summary
Dean Kuriakose breaks PJ Kurians record vote in 1984
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X