ഡീനിന് സ്വീകരണമൊരുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍: എംപിയെ വരവേറ്റ് ഇടുക്കി ജനത
അടിമാലി: ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന് ജില്ലയുടെ വിവിധ ഇടങ്ങളില്‍ സ്വീകരണം നല്കി. അടിമാലി മേഖലയിലാണ് ആദ്യദിനത്തില്‍ ഡീന്‍ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തത്. പാര്‍ട്ടിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാഹനറാലിയുമായി എത്തിയാണ് ഡീന്‍ സ്വീകരണങ്ങളില്‍ പങ്കെടുത്തത്.
വെള്ളത്തൂവല്‍, അടിമാലി, കല്ലാര്‍കുട്ടി,200 ഏക്കര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഡീന്‍ നേരിട്ടെത്തി ഡീന്‍ തനിക്ക് വോട്ട് ചെയ്ത പൊതുജനങ്ങളോട് നന്ദി പറഞ്ഞു.തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും ഇടുക്കി ജനതക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു.വിജയ പ്രതീക്ഷ നേരത്തെതന്നെ ഉണ്ടായിരുന്നതായും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് തനിക്ക് ലഭിച്ചതെന്നും ഡീന്‍ കൂട്ടി ചേര്‍ത്തു.

കാര്‍മേഘംമൂടിയ അന്തരീക്ഷത്തിലും ജില്ലയില്‍ ഡീനിന്റെ വിജയം വലിയ ആഘോഷമാക്കി പ്രവര്‍ത്തകര്‍. മിക്ക ഇടങ്ങളിലും ഡീനിന് വലിയ രീതിയിലുള്ള സ്വീകരണം ലഭിച്ചു.പലരും ഒപ്പം നിന്ന് സെല്‍ഫി എടുത്തും സൗഹൃദം പങ്കുവെച്ചുമാണ് ഡീനിനെ യാത്രയാക്കിയത്. തോട്ടംമേഖലയടങ്ങുന്ന എല്‍ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്നടക്കം വലിയ ലീഡ് നേടിയാണ് ഡീന്‍ ഇടുക്കിയുടെ മണ്ണില്‍ നിന്ന് വിജയിച്ച് കയറിയത്.
More From
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications