• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വിജയ പ്രതീക്ഷയില്‍ ഡീന്‍: ഇടുക്കിയില്‍ പ്രചരണം കൊഴുപ്പിച്ച് കോണ്‍ഗ്രസ്, മണ്ഡലം തിരിച്ചുപിടിക്കും!!

  • By Desk

അടിമാലി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ജില്ലയിലെ ജനങ്ങള്‍ക്ക് ഒപ്പം നിന്നതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇടുക്കിയില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിമാലിയില്‍ ചേര്‍ന്ന യുഡിഎഫ് ദേവികുളം നിയോജക മണ്ഡല നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്.

വയനാട് സീറ്റ്: ഐ ഗ്രൂപ്പിന്‍റെ രഹസ്യ യോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുല്ലപ്പള്ളി കോഴിക്കോട്

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകി എങ്കിലും കഴിഞ്ഞ തവണ ഏറ്റ പരാജയത്തിന് മറുപടി നല്‍കി ഇടുക്കി മണ്ഡലം തിരികെ പിടിക്കാനുള്ള ശ്രമത്തില്‍തന്നെയാണ് ഡീനും പാര്‍ട്ടിയും. ജോയിസ് ജോര്‍ജിന് പിന്നാലെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. അതേ സമയം ജോയ്‌സ് ജോര്‍ജ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു.

ജോയ്‌സ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുമ്പുതന്നെ ഉറപ്പിച്ചിരുന്നതിനാല്‍ അതനുസരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണമാണ് ജോയ്‌സ് നേരത്തെ മുതല്‍ മണ്ഡലത്തില്‍ നടത്തി വന്നിരുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് ഡീന്‍ കുര്യക്കോസിനെ ജോയ്‌സ് പരാജയപ്പെടുത്തിയത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി മാറിയുന്ന ഇടുക്കി പാര്‍ലമെന്റ് സീറ്റ് ആര്‍ക്ക് ലഭിക്കുമെന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കുകതന്നെവേണം.

Idukki

English summary
Dean kuriakose in lok sabha election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more