• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടുക്കിയില്‍ 22ന് പട്ടയമേള: സങ്കീര്‍ണ്ണ ഭൂമിക്കും പട്ടയം നല്‍കും, 6000ത്തോളം പട്ടയങ്ങള്‍!!!

  • By Desk

തൊടുപുഴ: പട്ടയമേള ജനുവരി 22ന് കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷനായിരിക്കും. പട്ടയമേളയുടെ ഒരുക്കങ്ങള്‍ക്കായി ഇ.എസ് ബിജിമോള്‍ എം.എല്‍.എ ചെയര്‍പേഴ്സണായും ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശ്ശേരി, ഇടുക്കി, കരിമണ്ണൂര്‍, രാജകുമാരി എന്നീ ഭൂമിപതിവ് ഓഫീസുകള്‍ ഇടുക്കി, തൊടുപുഴ, ദേവികുളം താലൂക്കാഫീസുകള്‍, തൊടുപുഴ ലാന്റ് ട്രൈബ്യൂണല്‍ എന്നീ കാര്യാലയങ്ങളില്‍ നിന്നുള്ള 6000ത്തോളം പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. അഡ്വ.ജോയ്സ് ജോര്‍ജ്ജ് എം.പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, പി.ജെ. ജോസഫ്, റോഷി അഗസ്റ്റിന്‍, എസ്. രാജേന്ദ്രന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

1964ലെ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം റവന്യൂ ഭൂമി 1993ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം കുടിയേറ്റം സാധൂകരിക്കപ്പെട്ടിട്ടുള്ള വനഭൂമി, 1995ലെ കേരള മുന്‍സിപ്പല്‍ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം തൊടുപുഴ മുന്‍സിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന ഭൂമി, എന്നിവ കൂടാതെ 100ലധികം വനാവകാശരേഖകളും തൊടുപുഴ ലാന്റ് ട്രൈബ്യൂണലില്‍ നിന്നുള്ള ക്രയസര്‍ട്ടിഫിക്കറ്റുകളും മേളയില്‍ വിതരണം ചെയ്യും.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ജില്ലയില്‍ നടക്കുന്ന മൂന്നാമത് പട്ടയമേളയാണ് കുട്ടിക്കാനത്ത് നടക്കുന്നത്. 2017 മെയ് 21ന് കട്ടപ്പനയില്‍ നടന്ന ആദ്യ പട്ടയമേളയില്‍ വിവിധ കാര്യാലയങ്ങളില്‍ നിന്ന് തയ്യാറാക്കിയ 5490 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇതില്‍ 1964ലെ ഭൂമിപതിവ് ചട്ടങ്ങള്‍പ്രകാരം 2010 പട്ടയങ്ങളും 1993ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം 3480 പട്ടയങ്ങളും ഉള്‍പ്പെട്ടിരുന്നു. രണ്ടാമത് പട്ടയമേള 2018 ഫെബ്രുവരി 17ന് ആയിരുന്നു. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം കുമളി, ഇരട്ടയാര്‍, അടിമാലി എന്നിവിടങ്ങളിലായിരുന്നു പട്ടയമേളകള്‍ ക്രമീകരിച്ചിരുന്നത്. 1964ലെ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം 5856 പ്ട്ടയങ്ങളും 1993ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം 2952 പട്ടയങ്ങളും 56 ക്രയസര്‍ട്ടിഫിക്കറ്റുകളുമടക്കം 8864 പട്ടയങ്ങളാണ് അന്നേദിവസം മൂന്നിടങ്ങളിലായി വിതരണം ചെയ്തത്.

ഇടുക്കി അണക്കെട്ടിന്റെ പത്തുചെയിന്‍ മേഖലയിലെ ജനങ്ങള്‍ക്ക് അന്യമായിരുന്ന പട്ടയനടപടികളാണ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്. സുരക്ഷാമേഖലയായ മുന്ന്ചെയിന്‍ പ്രദേശം ഒഴിവാക്കി ഏഴ് ചെയിന്‍ വരുന്ന സ്ഥലത്ത് പട്ടയം അനുവദിച്ചത് നിയമപ്രശ്നങ്ങളെയെല്ലാം മറികടന്നാണ്. ഇരട്ടയാര്‍ വില്ലേജിലെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിച്ചുകൊണ്ടും സര്‍ക്കാര്‍ വേഗത്തില്‍ ഉത്തരവിറക്കി. 1950കള്‍ മുതല്‍ തലമുറകളായി കൈവശം വച്ചിരുന്ന ഭൂമിയ്ക്കാണ് സര്‍ക്കാര്‍ പട്ടയമനുവദിച്ചത്. ഇരട്ടയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വൈദ്യൂതി വകുപ്പിന് സുരക്ഷാ പ്രശ്നങ്ങളാല്‍ ആവശ്യമുള്ള സ്ഥലം ഒഴിവാക്കി ജനങ്ങളുടെ കൈവശമിരുന്ന കുടിയേറ്റഭൂമിയാണ് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സങ്കീര്‍ണ്ണ ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം

40 ആണ്ടുകള്‍ക്കുശേഷം അടിമാലി മന്നാങ്കണ്ടം വില്ലേജിലെ പതിനാലാം മൈല്‍ മുതല്‍ നേര്യമംഗലം വരെ വസിക്കുന്ന 100 കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ പട്ടയമേളക്ക്. മന്നാങ്കണ്ടം വില്ലേജിലെ ഭൂമി സംബന്ധമായ രേഖകളില്‍ റിസര്‍വ്വ് ഫോറസ്റ്റ്, മലയാറ്റൂര്‍ റിസര്‍വ്വ് ഫോറസ്റ്റ് എന്നു രേഖപ്പെടുത്തിയിരുന്നതിനാല്‍ 40 വര്‍ഷങ്ങളായി ഈ മേഖലയില്‍ പട്ടയനടപടികള്‍ നടന്നിരുന്നില്ല. വിഷയം സൂക്ഷ്മമായി പരിശോധിച്ച ജില്ലാകളക്ടര്‍ വിശദമായ പരിശോധനയ്ക്കും പഠനത്തിനുമായി ഭൂമിസംബന്ധമായ വിഷയങ്ങളില്‍ വിദഗ്ധരായ ഒരു ടീമിനെ നിയോഗിക്കുകയും ആ ടീം പഴയകാല റവന്യൂ, സര്‍വ്വെ രേഖകളടക്കം സൂക്ഷ്മമായി പഠിച്ചതില്‍ നിന്ന് രേഖകളിലെ റിസര്‍വ്വ് ഫോറസ്റ്റ് എന്ന രേഖപ്പെടുത്തല്‍ തെറ്റായി വന്നതാണ് എന്നു കണ്ടെത്തുകയുണ്ടായി. ആ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇവിടെയുള്ളവരുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കാന്‍ അവസരം ഒരുക്കിയത്.

Idukki

English summary
Deed distribution in idukki on January 22nd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more