ദേവികുളത്ത് സീറ്റ് ഉറപ്പാക്കി എൽഡിഎഫ്: അഡ്വ. എ രാജ വിജയിച്ചു, ഇടുക്കിയിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു
ഇടുക്കി: എൽഡിഎഫ് മുന്നേറ്റം തുടരുന്ന ഇടുക്കിയിൽ മറ്റൊരു എൽഡിഎഫ് സ്ഥാനാർത്ഥി കൂടി വിജയിച്ചു. എൽഡിഎഫ് ടിക്കറ്റിൽ ദേവികുളത്ത് മത്സരിച്ച എ രാജയാണ് ഇപ്പോൾ വിജയിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കന്നിയംഗത്തിൽ അഡ്വ: എ രാജ വിജയിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം ഏരിയാ കമ്മിറ്റി അംഗവും കൂടിയാണ് എല്‍എല്‍ബി ബിരുദധാരിയായ രാജ. ഡി കുമാറാണ് യുഡിഎഫ് ടിക്കറ്റിൽ നിന്ന് ജനവിധി തേടിയത്. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസിന്റെ മൂന്നാർ ബ്ലോക്ക് പ്രസിഡന്റുമാണ് രാജ.കുണ്ടള സ്വദേശിയാണ് ഇദ്ദേഹം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ പ്രതിസന്ധിയുണ്ടായതോടെ ദേവികുളത്ത് എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല.
എതിർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താം എന്ന് എൽഡിഎഫും യുഡിഎഫും നിലപാട് സ്വീകരിച്ചത് ഇരുമിുന്നണികളുടേയും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയായിരുന്നു. ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ദേവികുളത്ത് 62 ശതമാനം പേരും തമിഴ് വംശജരാണ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ല എന്നതിനപ്പുറം തോട്ടം മേഖലയെന്ന പ്രത്യേകയും ഈ മേഖലയ്ക്കുണ്ട്. 12 പഞ്ചായത്തുകളിൽ ഏഴിലും ഇത്തരത്തിൽ തമിഴ്വംശജർക്കാണ് മുൻഗണനയിലുള്ളത്. . ഇതിൽ പിന്നാക്ക സമുദായത്തിൽപ്പെട്ട പള്ളർ, പറയർ സമുദായങ്ങളും ഇവിടെ മേധാവിത്വം പുലർത്തുന്നുണ്ട്. ജാതി സമവാക്യത്തിന് നിർണ്ണായക പങ്കുള്ള മണ്ഡലം കൂടിയാണിത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ സിപിഎമ്മിനെയും സിപിഐയെയും കോണ്‍ഗ്രസിനെയും ഒരു പരീക്ഷിച്ച വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. ഇടുക്കി ജില്ല രൂപീകൃതമാകുന്നതിന് മുമ്പ് തന്നെ നിലവിലുള്ള ഈ മണ്ഡലത്തിൽ നിർണ്ണായക പോരാട്ടമായിരുന്നു നടന്നത്. വര്‍ഷങ്ങളായി ദേവികുളം സംവരണ മണ്ഡലമായി തുടരുന്ന ദേവികുളത്തെ സംവരണ മണ്ഡല പട്ടികയില്‍ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ഇന്‍ഫന്റ് തോമസ് ആയിരുന്നു ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications