ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ സത്യപ്രതിജ്ഞ ശരിയായില്ല; എ രാജ എംഎല്‍എ വീണ്ടും പ്രതിജ്ഞ ചൊല്ലണം... കാരണം ഇതാണ്

Google Oneindia Malayalam News

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തില്‍ നിന്ന് ജയിച്ച ഇടതുസ്ഥാനാര്‍ഥി എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. എല്ലാ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ രാജയും സത്യവാചകം ചൊല്ലിയിരുന്നു. എന്നാല്‍ ഇതില്‍ ചില സംശയങ്ങളുള്ളതിനാലാണ് വീണ്ടും സത്യവാചകം ചൊല്ലേണ്ടി വരുന്നത്. ദൈവനാമത്തിലാണോ അതോ സഗൗരവമാണോ സത്യപ്രതിജ്ഞ എന്ന് രാജ പറഞ്ഞിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെല്ലുന്നത്.

a

തമിഴിലാണ് രാജ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ഗാമി എസ് രാജേന്ദ്രനും തമിഴിലായിരുന്നു പ്രതിജ്ഞയെടുത്തിരുന്നത്. പല തരത്തിലായിരുന്നു ഇത്തവണ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. ദൈവനാമത്തിലും അല്ലാഹുവിന്റെ നാമത്തിലും സഗൗരവത്തിലും ചൊല്ലിയവരുണ്ടായിരുന്നു. കന്നഡയിലും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും സത്യപ്രതിഞ്ഞ എടുത്തുവരുണ്ട്. രാജ തമിഴിലാണ് പ്രതിജ്ഞ ചൊല്ലിയത്.

ഞാന്‍ വണ്ടിയെടുത്തതും പുറത്ത് അടി വീണതും ഒരുമിച്ച്!!... മലപ്പുറത്ത് പോലീസ് അതിക്രമം വീണ്ടുംഞാന്‍ വണ്ടിയെടുത്തതും പുറത്ത് അടി വീണതും ഒരുമിച്ച്!!... മലപ്പുറത്ത് പോലീസ് അതിക്രമം വീണ്ടും

Recommended Video

cmsvideo
തിരുവനന്തപുരം: തെറ്റ് പറ്റി; ദേവികുളം എംഎല്‍എ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് 36കാരനായ രാജ. സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍, അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. രണ്ടു വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ അഭിഭാഷകനായത്. നിമയസഭയിലേക്ക് ആദ്യമായിട്ടാണ് മല്‍സരിച്ചത്. 7000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

Idukki
English summary
Devikulam MLA A Raja will take again oath in Kerala Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X