ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേവികുളം സബ് കളക്ടറെ സ്ഥലംമാറ്റി ശബരിമലയില്‍ പുതിയ ചുമതലകള്‍ !!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ദേവികുളം സബ്കളക്ടര്‍ വി ആര്‍ പ്രേം കുമാറിനെ സ്ഥലം മാറ്റി. ശബരിമല മണ്ഡല മഹോത്സവുമായി ബന്ധപ്പെട്ട് ശബരിമല,നിലക്കല്‍,പമ്പ തുടങ്ങിയ ഇടങ്ങളിലെ എല്ലാ സര്‍ക്കാര്‍വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായാണ് പുതിയ നിയമനം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്.

<strong>യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ കാരണം കേരളാബാങ്ക് രൂപീകരണം; ലോകായുക്തക്ക് പരാതി നല്‍കി; സമരത്തിനൊരുങ്ങി ജനാധിപത്യ സഹകരണ വേദി<br></strong>യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ കാരണം കേരളാബാങ്ക് രൂപീകരണം; ലോകായുക്തക്ക് പരാതി നല്‍കി; സമരത്തിനൊരുങ്ങി ജനാധിപത്യ സഹകരണ വേദി

ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 20(2) പ്രകാരമാണ് പുതിയ നിയമനം.ശ്രീറാം വെങ്കിട്ടരാമന് ശേഷമായിരുന്നു വി ആര്‍ പ്രേംകുമാര്‍ ദേവികുളം സബ്കളക്ടറായി ചുമതലയേറ്റത്. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയും കൈയ്യറ്റങ്ങള്‍ക്കെതിരെയും നടപടികളുമായി മുമ്പോട്ട് പോകവെയാണ് വി ആര്‍ പ്രേംകുമാറിനും സ്ഥലം മാറ്റം ലഭിച്ചത്.പ്രളയത്തിന് ശേഷം മൂന്നാര്‍ മേഖലയിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതിലുള്ള നിയന്ത്രണങ്ങളുണ്ട്.പുതിയ നിര്‍മ്മിതികള്‍ക്കായി സമീപിക്കുന്നവര്‍ക്ക് കര്‍ശനപരിശോധനകള്‍ക്ക് ശേഷമായിരുന്നു പ്രേംകുമാര്‍ അനുമതി നല്‍കിയിരുന്നത്.

VR Premkumar

ദേവികുളം സബ്കളക്ടറുടെ നോണ്‍ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നുള്ളത് മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധമാണ്.സബ് കളക്ടര്‍ സ്ഥാനത്ത് ശബരിമലയില്‍ പ്രത്യേക ഉദ്യോഗസ്ഥനെ വേണമെന്ന സാഹചര്യത്തിലാണ് വി ആര്‍ പ്രേം കുമാറിനെ സ്ഥലം മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.പ്രേം കുമാറിനു പകരം പുതിയതാരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.അതേ സമയം കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമന് ശേഷം സമാന രീതിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന വി ആര്‍ പ്രേം കുമാറിനെയും സ്ഥലം മാറ്റിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറക്കും.

Idukki
English summary
Devikulam Sub collector VR Prem Kumar has been transferred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X