ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കും': ധീരജ് കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കുമെന്ന് ഡിസിസി പ്രസിഡന്റും

Google Oneindia Malayalam News

പൈനാവ്: ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ എസ് എഫ് ഐ പ്രവർത്തനായ ധീരജിനെ കൊലപ്പെടുത്തിയെ കേസിലെ പ്രതികളെ സംരക്ഷിക്കുമെന്ന നിലപാട് ആവർത്തിച്ച് ഡി സി സി പ്രസിഡന്റ് സിപി മാത്യുവും. കെ എസ് യു കുട്ടികളെ കള്ളക്കേസില്‍ കുടുക്കി സംഘടന തകർക്കാമെന്ന് പിണറായി സർക്കാർ വിചാരിക്കേണ്ട. ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ സംരക്ഷിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഈ പേരിൽ ഒരാളെ പോലും വേട്ടയാടാനും അനുവദിക്കില്ല. നിയമപരിരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സിപി മാത്യു പറയുന്നു.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ധീരജ് എന്ന വിദ്യാർത്ഥി മരിക്കാനിടയായ സംഭവം അത്യന്തം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. അക്രമവും കൊലപാതകവും കോൺഗ്രസ് രാഷ്ട്രീയ ശൈലിയല്ല. രക്ത സാക്ഷികളെ സൃഷ്ടിച്ച് പാർട്ടി വളർത്തേണ്ട ഗതികേടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനില്ല.
ജീവനെടുത്തും കൊലയ്ക്കു കൊടുത്തും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന രീതി ആരുടേതാണെന്ന് പ്രബുദ്ധ കേരളത്തിന് നന്നായറിയാമെന്നും അദ്ദേഹം പറയുന്നു.

dcc

ജനാധിപത്യ രീതിയിൽ വിദ്യാർത്ഥി സംഘടന പ്രവർ ത്തനം നടത്താൻ ഇതര രാഷ്ട്രീയ സംഘടനകളെ അനുവദിക്കാതെ കൈക്കരുത്ത് കൊണ്ട് കലാലയത്തെ കലാപ ഭൂമിയാക്കുന്ന എസ്.എഫ്.ഐ. ശൈലിയുടെ ബാക്കിപത്രമാണ് ദൗർഭാഗ്യകരമായ സംഭവത്തിനാധാരം. ക്യാമ്പസിൽ കെ.എസ്.യുവിന് വേരോട്ടമുണ്ടാകാതിരിക്കാൻ അക്രമത്തിന്റേയും ഭീഷണിയുടേയും രാഷ്ട്രീയം എസ്.എഫ് ഐ. കാലങ്ങളായി തുടരുകയാണ്. ക്രൂര മർദ്ദനങ്ങൾക്കിരയായി പരിക്കേറ്റ വിദ്യാർത്ഥി യുവജന നേതാക്കൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

എന്നാൽ സത്യത്തെ വളച്ചൊടിച്ച് പാർട്ടിയേയും നേതാക്കളേയും സമൂഹ മധ്യത്തിൽ താറടിച്ച് കാണിക്കാനുള്ള നിഗൂഢ നീക്കമാണ് ഇപ്പോൾ സി പി എം. നടത്തുന്നത്. ആകസ്മിക ദുരന്തത്തെ ആസൂത്രിത ശ്രമമെന്ന് വരുത്തിത്തീർക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. രക്തസാക്ഷിത്വത്തെ സി പി എം. ആഘോഷിക്കുകയാണ് ചെയ്തത്. മരണത്തിന് മുമ്പേ മണ്ഡപം ഒരുക്കാനുള്ള വ്യഗ്രത കേരളം കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെ സുധാകരനെ വിമർശിച്ച സിപിഎം നേതാവ് എംഎം മണിയേയും സിപി മാത്യു രൂക്ഷമായി വിമർശിക്കുന്നുണ്ട്. രക്തദാഹികളായ 'സി പി എം കൊലയാളികളെ സംരക്ഷിക്കാൻ പൊതു ഖജനാവിൽ നിന്നും കോടികൾ തുലച്ചവരുടെ "സർട്ടിഫിക്കറ്റ്" കെ.സുധാകരന് ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്

'ചോരയുടെ നിറവും.. മണവും ആരുടെ കൊടിയ്ക്കാണെന്ന് പൊതു സമൂഹത്തിനറിയാം. വെട്ടിയും, കുത്തിയും, വെടി വെച്ചും എതിരാളികളെ കൊന്ന് തള്ളിയിട്ടുണ്ടെന്ന് മൈക്കിലൂടെ കൊലവിളി പ്രസംഗം നടത്തി അകത്ത് പോയ മണിയാണ് കോൺഗ്രസിന്റെ ധാർമ്മികത അളക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ വക വരുത്തുന്ന സി പി എം ക്രിമിനൽ ഗുണ്ടകൾക്ക് ചുവപ്പ് പരവതാനിയും. അഴിക്കുള്ളിൽ സുഖവാസവും. ആശ്രിതർക്ക് ലക്ഷങ്ങളും തൊഴിലും.. കേസ് നടത്തിപ്പിന് വില കൂടിയ അഭിഭാഷകരും പൊതു പണവും'-സിപി മാത്യു കുറിച്ചു

ചോരക്കറയും മണവും മാറാത്ത മനസ്സിനുടമകളായ മണിയും കൂട്ടരും കെ.സുധാകരനെ ഭയക്കുന്നുവെന്നതിന്റെ തെളിവാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള വാക് പോരാട്ടങ്ങളെന്ന് സുവ്യക്തം. സഹപ്രവർത്തകന്റെ ചേതനയറ്റ ശരീരം സൂക്ഷിച്ചിരുന്ന ഇടുക്കി ജനറൽ ആശുപത്രി മോർച്ചറിക്ക് മുമ്പിലെ "ആഹ്ലാദ മണിയാട്ടം" ദൃശ്യ- സമൂഹ മാധ്യമങ്ങളിലൂടെ ലോകം കണ്ടതാണ്. രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ സി പി എം അനാഥമാക്കിയ നൂറുക്കണക്കിന് കടുംബങ്ങളിലെ കണ്ണീർച്ചാലുകൾ ഇനിയും ഉണങ്ങിയിട്ടില്ല.

അറുത്തെടുത്തും... എറിഞ്ഞ് കൊടുത്തും... രക്തസാക്ഷികളെ സൃഷ്ടിച്ച് പ്രത്യയശാസ്ത്രത്തെ വളർത്തുന്ന സി പി എമ്മിന്റേയും മണിയുടേയും ഒരു സാക്ഷ്യപത്രവും കോൺഗ്രസിന് വേണ്ട. ആകസ്മിക ദുരന്തത്തെ ആസൂത്രിത കൊലപാതകമാക്കാനുള്ള നിഗൂഢ നീക്കത്തിന്റെ തിരക്കഥയാണ് പരസ്യ പ്രതികരണങ്ങളിലൂടെ പ്രതിഫലിക്കുന്നത്. കള്ള നിർമ്മിതികളിലൂടെ കോൺഗ്രസ് പാർട്ടിയേയും നേതാക്കളേയും ഇല്ലായ്മ ചെയ്യാമെന്നുള്ള മണിയുടേയും കൂട്ടരുടേയും വ്യമോഹം മലർപ്പൊടിക്കാരന്റെ സ്വപ്നത്തിന് സമാനമെന്നും ഓർമ്മിപ്പിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
ധീരജിന്റെ പാട്ട് കേട്ട് പൊട്ടിക്കരഞ്ഞ് സോഷ്യൽ മീഡിയ,അന്ത വിണ്ണിൽ ആനന്ദം | Oneindia Malayalam

Idukki
English summary
Dheeraj murder: Idukki DCC president says legal aid will be given to the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X