പ്രകൃതിക്ഷോഭം: നാശനഷ്ടങ്ങള്‍ അവലോകനം ചെയ്ത് ജില്ലാദുരന്ത നിവാരണ സമിതി
ചെറുതോണി: ജില്ലയില്‍ കനത്ത മഴ, ഉരുള്‍പൊട്ടല്‍ എന്നിവമൂലം ഉണ്ടായ നാശനഷ്ടങ്ങളും ചെറുതോണി അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളും ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ജില്ലാ ദുരന്തനിവാരണ സമിതി അവലോകനം ചെയ്തു. പ്രകൃതിക്ഷോഭം മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് യോഗം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വീടുകള്‍ നഷ്ടമായവരുടെയും വാസയോഗ്യമല്ലാത്ത രീതിയില്‍ ഭാഗികമായി നഷ്ടമുണ്ടായവരുടെയും , പുതിയ വീടുകള്‍ വയ്ക്കുന്നതുവരെ താമസ സൗകര്യം വേണ്ടവരുടെയും വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക യോഗം നിര്‍ദേശം നല്‍കി.
വീടിനുള്ളില്‍ വെള്ളവും ചെളിയും കയറിയ വീടുകള്‍ വൃത്തിയാക്കുന്നതിനും ശുചീകരിക്കുന്നതിനും വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍, എന്‍.എസ്.എസ് വാളന്റിയര്‍മാര്‍, എന്‍.സി.സി കേഡറ്റുകള്‍, യുവജനങ്ങള്‍ തുടങ്ങിയവരടങ്ങുന്ന ജനകീയ സമിതികള്‍ രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.

മഴവെള്ളം ഒഴുകിയെത്തി മോശമായ കിണറുകള്‍ വിമുക്തഭടന്മാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. ശുചിമുറികളുടെ ക്ലീനിങ് നടത്തുമ്പോള്‍ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതിനായി ബോധവല്‍ക്കരണം നല്‍കും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി കിണറുകളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തും. ഒരുമയോടെയുള്ള പ്രവര്‍ത്തനംമാത്രമേ അടിയന്തര സാഹചര്യങ്ങളെ തരണചെയ്യാന്‍ സഹായിക്കൂ എന്ന് വിവിധ വകുപ്പുദ്യോഗസ്ഥര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028












Click it and Unblock the Notifications