ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി പട്ടയമേള; പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പത്തുചെയിന്‍ മേഖലയിലും പട്ടയം..

  • By Desk
Google Oneindia Malayalam News

കട്ടപ്പന: കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ 22ന് നടക്കുന്ന പട്ടയമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. ഇടുക്കി പ്രസ്‌ക്ലബില്‍ ഇതുസംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശ്ശേരി, ഇടുക്കി, കരിമണ്ണൂര്‍, രാജകുമാരി എന്നീ ഭൂമിപതിവ് ഓഫീസുകള്‍ ഇടുക്കി, തൊടുപുഴ, ദേവികുളം താലൂക്കാഫീസുകള്‍, തൊടുപുഴ ലാന്റ് ട്രൈബ്യൂണല്‍ എന്നീ കാര്യാലയങ്ങളില്‍ നിന്നുള്ള 6000ത്തോളം പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

തകര്‍ന്നടിഞ്ഞ് വയനാടന്‍ കാര്‍ഷികമേഖല; നഷ്ടപരിഹാരവിതരണവും എങ്ങുമെത്തിയില്ല; പുതുവര്‍ഷത്തിലും കര്‍ഷക ആത്മഹത്യ

1993 , 1964 വിഭാഗത്തിലായി കട്ടപ്പനയില്‍ യഥാക്രമം 168ഉം 751ഉം ഇടുക്കി എല്‍.എയില്‍ യഥാക്രമം 351ഉം മുരിക്കാശ്ശേരിയില്‍ 285ഉം 350ഉം കരിമണ്ണൂരില്‍ 242ഉം പീരുമേട് 12ഉം 702ഉം രാജകുമാരിയില്‍ 68ഉം 352ഉം നെടുങ്കണ്‍ണ്ടത്ത് 326ഉം 296ഉം പട്ടയങ്ങളാണ് ഇതേരവരെ തയ്യാറായിരിക്കുന്നത്. ഇതോടൊപ്പം 150 വനാവകാശ രേഖകളും വിതരണത്തിന് തയ്യാറായിട്ടുണ്ടണ്‍്.

Distribution of deed

പരമവാവധി ആളുകള്‍ക്ക് പട്ടയങ്ങള്‍ നല്‍കാനുള്ള പരിശ്രമങ്ങളാണ് ജില്ലാ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ പത്തുചെയിന്‍ മേഖലയിലെ ജനങ്ങള്‍ക്കുള്ള പട്ടയ നടപടികളും ഇക്കുറി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. സുരക്ഷാമേഖലയായ മുന്ന്‌ചെയിന്‍ പ്രദേശം ഒഴിവാക്കി ഏഴ് ചെയിന്‍ വരുന്ന സ്ഥലത്ത് പട്ടയം അനുവദിച്ചത് നിയമപ്രശ്‌നങ്ങളെയെല്ലാം മറികടന്നാണ്.

ഇരട്ടയാര്‍ വില്ലേജിലെ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം അനുവദിച്ചുകൊണ്ടും സര്‍ക്കാര്‍ വേഗത്തില്‍ ഉത്തരവിറക്കി. 1950കള്‍ മുതല്‍ തലമുറകളായി കൈവശം വച്ചിരുന്ന ഭൂമിയ്ക്കാണ് സര്‍ക്കാര്‍ പട്ടയമനുവദിച്ചത്. ഇരട്ടയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വൈദ്യൂതി വകുപ്പിന് സുരക്ഷാ പ്രശ്‌നങ്ങളാല്‍ ആവശ്യമുള്ള സ്ഥലം ഒഴിവാക്കി ജനങ്ങളുടെ കൈവശമിരുന്ന കുടിയേറ്റഭൂമിയാണ് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Idukki
English summary
Distribution of deed in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X