ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയോര ജില്ലക്ക് സന്തോഷത്തിന്റെ ദിനമൊരുക്കി വീണ്ടുമൊരു പട്ടയമേള; മന്നാങ്കണ്ടത്തിന്റെ 40 ആണ്ടത്തെ കാത്തിരിപ്പിന് വിരാമം!!!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: ഇടുക്കിയെന്ന മലയോര ജില്ലക്ക് സന്തോഷത്തിന്റെ ദിനമൊരുക്കി വീണ്ടുമൊരു പട്ടയമേള. പട്ടയമെന്ന സാക്ഷാത്ക്കാരത്തിലേക്ക് ഹൈറേഞ്ച് നിവാസികള്‍ നടന്നെത്തിയതിനൊപ്പം അവരുടെ പുതിയ പ്രതീക്ഷകള്‍ക്കുകൂടിയാണ് ചിറക് മുളച്ചത്. ഒരു തുണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശി എന്ന കുടിയേറ്റ കര്‍ഷകന്റെ സ്വപ്ന സാക്ഷാത്കാരമായതിന്റെ സാഫല്യത്തിലാണ് മന്നാങ്കണ്ടം വില്ലേജിലെ 273 കുടുംബങ്ങള്‍.

<strong>അര്‍ഹരായവര്‍ക്കെല്ലാം ഈ സര്‍ക്കാര്‍ ഉപാധി രഹിത പട്ടയം നല്‍കും; വനാതിര്‍ത്തി പങ്കുവെയ്ക്കുന്ന കേരളത്തിലെ 28500 ഹെക്ടര്‍ സ്ഥലം ജനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍!!!</strong>അര്‍ഹരായവര്‍ക്കെല്ലാം ഈ സര്‍ക്കാര്‍ ഉപാധി രഹിത പട്ടയം നല്‍കും; വനാതിര്‍ത്തി പങ്കുവെയ്ക്കുന്ന കേരളത്തിലെ 28500 ഹെക്ടര്‍ സ്ഥലം ജനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍!!!

40 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഇവര്‍ക്ക് പട്ടയം ലഭിക്കുന്നത്. മന്നാങ്കണ്ടം വില്ലേജിലെ ഭൂമി സംബന്ധമായ രേഖകളില്‍ റിസര്‍വ്വ് ഫോറസ്റ്റ്, മലയാറ്റൂര്‍ റിസര്‍വ്വ് ഫോറസ്റ്റ് എന്നു രേഖപ്പെടുത്തിയിരുന്നതിനാല്‍ 40 വര്‍ഷങ്ങളായി ഈ മേഖലയില്‍ പട്ടയനടപടികള്‍ നടന്നിരുന്നില്ല. വിഷയം സൂക്ഷ്മമായി പരിശോധിച്ച ജില്ലാകളക്ടര്‍ വിശദമായ പരിശോധനയ്ക്കും പഠനത്തിനുമായി ഭൂമിസംബന്ധമായ വിഷയങ്ങളില്‍ വിദഗ്ധരായ ഒരു ടീമിനെ നിയോഗിക്കുകയും ആ ടീം പഴയകാല റവന്യൂ, സര്‍വ്വെ രേഖകളടക്കം സൂക്ഷ്മമായി പഠിച്ചതില്‍ നിന്ന് രേഖകളിലെ റിസര്‍വ്വ് ഫോറസ്റ്റ് എന്ന രേഖപ്പെടുത്തല്‍ തെറ്റായി വന്നതാണ് എന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് മന്നംകണ്ടം നിവാസികള്‍ക്ക് പട്ടയം നല്‍കാനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

Deed distribution

ലീലക്ക് ഇനി പട്ടയ ഭൂമിയില്‍ സ്വന്തം വീട് നിര്‍മ്മിക്കാം!!!

ഇരുമ്പ് പാലം കരിപ്പാക്കുടി ലീലാ നാരായണന്‍ എന്ന വീട്ടമ്മയ്ക്ക് ഒരേക്കറ് പത്ത് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചത് സ്വപ്നസാക്ഷാല്‍ക്കാരമായി. മന്നാങ്കണ്ടത്തിന് പട്ടയം നല്‍കുന്നതിലെ തടസങ്ങള്‍ നീങ്ങിയതാണ് ലീലാമ്മയ്ക്ക് ഭാഗ്യമായത്. ലീലാമ്മയുടെ കുടുംബത്തിന്റെ ഏക ആശ്രയം കൃഷി ആയിരുന്നു. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ മണ്‍ കട്ട കൊണ്ട് നിര്‍മ്മിച്ച വീടും കൃഷി സ്ഥലവും നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ ഇരിക്കുമ്പോള്‍ ആണ് ഒരേക്കറ് പത്ത് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചത്. പുതിയതായി വീട് പണിയാനുള്ള സകല സഹായങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.. വാഗ്ദാന പൂര്‍ത്തീകരണം എന്ന പോലെ കെയര്‍ ഹോം പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കാനുള്ള ആദ്യ ഘട്ടവും പൂര്‍ത്തിയായി. പട്ടയഭൂമിയില്‍ തന്നെ വീട് നിര്‍മ്മിക്കാമെന്ന സന്തോഷത്തിലാണ് ലീല.

ഈ പട്ടയം അപ്പുവിന് സ്വന്തം!!!

അപ്പൂപ്പന് ഊന്നുവടിക്കൊപ്പം കൈതാങ്ങായി എത്തിയ അഞ്ചു വയസുകാരന്‍ അപ്പുവിന് സ്വന്തമാകും അപ്പൂപ്പന്റെ പേരിലുള്ള സ്വന്തം പട്ടയം . കുട്ടിക്കാനത്ത് നടന്ന പട്ടയമേളയില്‍ സംസ്ഥാന റവന്യു മന്ത്രി ഇ ചന്ദ്രശേഖരനില്‍ നിന്നും ആദ്യ പട്ടയം ഏറ്റുവാങ്ങിയപ്പോള്‍ ഉപ്പുതറ പൊരികണ്ണി തിരിയന്‍ തറയില്‍ കെ.വി മോഹനന്റെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പി . 64കാരനായ മോഹനന്‍ ജനിച്ചു വളര്‍ന്ന ഭൂമി ക്കാണ് ഇതോടെ ആധികാരിക രേഖ ലഭിച്ചത്. മോഹനന്റെ ഏകമകന്‍ സനീഷിന്റെ മകനാണ് അപ്പുവെന്ന ആദര്‍ശ് .

മലങ്കര എസ്റ്റേറ്റില്‍ ജോലി ചെയ്യാനായി മോഹനന്റെ പിതാവ് വേലുവാശാനാണ് ഉപ്പുതറയില്‍ കുടിയേറിയത് ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. പിന്നീട് മോഹനനും എസ്റ്റേറ്റിലെ തൊഴിലാളിയായി. ജോലിക്കിടയില്‍ കാലില്‍ കമ്പി കയറി പഴുത്തതിനെ തുടര്‍ന്ന് ഇടതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. അന്നു മുതല്‍ ഊന്നുവടിയുടെ സഹായത്താലാണ് നടക്കുന്നത്. ഭാര്യ ശോഭനയ്ക്കും ചെറുമകന്‍ അപ്പുവിനുമൊപ്പമാണ് തന്റെ സ്വപ്ന സാഫല്യം കൈപ്പറ്റുവാന്‍ മോഹനനെത്തിയത്. ചെറുമകനായി പട്ടയമുള്ള കിടപ്പാടം കൈമാറാന്‍ ഇനി കഴിയുമെന്നതില്‍ ഏറെ സന്തോഷമെന്ന് മോഹനന്‍ പറഞ്ഞു.

കൈക്കുഞ്ഞുമായെത്തി നീതു ഏറ്റുവാങ്ങിയത് പൈതൃക സമ്പാദ്യത്തിന്റെ ആധികാരിക രേഖ!!!

മുപ്പതു ദിവസം മാത്രം പ്രായമുള്ള മകനോടൊപ്പം പട്ടയമേളക്കെത്തി പട്ടയം കൈയ്യില്‍ വാങ്ങിയപ്പോള്‍ നീതുവിനിത് അഭിമാന നിമിഷം. മത്തായിപ്പാറ കൂവലേറ്റം ചാത്തനാട് വീട്ടില്‍ നീതുമോള്‍ പ്രദീപിന് സ്വന്തം പേരിലുള്ള ഒന്നേകാല്‍ ഏക്കര്‍ ഭൂമി ക്കാണ് പട്ടയം ലഭിച്ചത്. 2014ല്‍ വിവാഹ വേളയില്‍ പൈതൃകമായി കൈമാറി ലഭിച്ചതാണ് നീതുവിന് ഈ ഭൂമി. അതേ വര്‍ഷം തന്നെ പട്ടയത്തിനായി അപേക്ഷയും നല്കി. തന്റെ മുന്‍ തലമുറക്കാര്‍ സമ്പാദിച്ച് തനിക്കു നല്കിയ വസ്തുവിന്റെ ആധികാരിക രേഖ കൈയ്യില്‍ ലഭിച്ച സന്തോഷത്തിലാണ് നീതു മോള്‍.

പട്ടയം തുണയായ സന്തോഷത്തില്‍ മുക്കുടില്‍ ഗ്രാമം!!!

രാജക്കാട്ടിലെ കാര്‍്ഷിക ഗ്രാമമായ മുക്കുടില്‍ , കനകപ്പുഴ പ്രദേശങ്ങളില്‍ കുടിയേറി പാര്‍ത്ത് നാലു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും ഇവിടുത്തുകാര്‍ക്ക് ് പട്ടയം അന്യമായിരുന്നു. മുക്കുടില്‍, കനകപ്പുഴ സ്വദേശികളായ ആന്റോ ജോസ്, ശോഭന വിജയന്‍്, ബിന്ദു കുട്ടായി, അമ്മിണി, തങ്കച്ചന് എന്നിവര്‍ക്ക് നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് പട്ടയം ലഭിച്ചത്്. കര്‍ഷകരായ ഇവര്‍ക്കെല്ലാം തന്നെ പട്ടയം ഇല്ലാത്തതിനാല്‍് മക്കളുടെ വിദ്യാഭ്യാസം വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വായ്പയക്കും മറ്റ് ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടിയിരുന്നു. അതിനെല്ലാം പരിഹാരമായതിന്റെ സന്തോഷത്തിലാണ് ഈ ഗ്രാമവാസികള്‍. രാജകുമാരി എല്‍.എയില്‍ ഉള്‍പ്പെട്ട പട്ടയമാണ് ഇവര്‍ക്ക് നല്‍കിയത്.

ആറ് പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ ജോസഫിനും ലഭിച്ചു പട്ടയം!!!

അയ്യപ്പന്‍കോവില്‍ കുഴിക്കാട്ട് ജോസഫ് എന്ന കുടിയേറ്റകര്‍ഷകന്‍ പട്ടയമേളയില്‍ മന്ത്രിയില്‍ നിന്നും കൈപ്പറ്റിയത് തന്റെ വീടുള്‍പ്പെടുന്ന പുരയിടത്തിന്റെ പട്ടയമെന്ന ഉടമസ്ഥാവകാശമാണ്. മാട്ടുക്കട്ട ടൗണിനു സമീപമുള്ള 15 സെന്റ് സ്ഥലത്തിനാണ് പട്ടയം ലഭിച്ചത്. 60 വര്‍ഷം മുന്‍പ് പൊന്‍കുന്നത്തുനിന്നും അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയിലേക്ക് കുടിയേറിയവരാണ് ജോസഫിന്റെ കുടുംബം. കൃഷിപ്പണിയും പൊതുപ്രവര്‍ത്തനവും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്ന ജോസഫും ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിന് ഇനി മുതല്‍ പട്ടയഭൂമിയിലെ വീട്ടില്‍ അന്തിയുറങ്ങാം.

Idukki
English summary
Distribution of deed in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X