ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലസംരക്ഷണ സമിതികള്‍ ശാക്തീകരിക്കും: ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതി

  • By Desk
Google Oneindia Malayalam News

ചെറുതോണി: ത്രിതല പഞ്ചായത്ത് തലത്തിലുള്ള ബാലസംരക്ഷണ സമിതികള്‍ ശാക്തീകരിക്കുവാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതി യോഗം തീരുമാനിച്ചു. ചൂഷണം ചെയ്യപ്പെടാന്‍ സാഹചര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് സമഗ്ര സര്‍വെ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.

<strong>ഏറ്റവും സമാധാനാവും സന്തോഷവുമുള്ള രാജ്യം ഐസ്ലന്‍റ്; പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി, സ്ഥാനം അറിയണ്ടേ</strong>ഏറ്റവും സമാധാനാവും സന്തോഷവുമുള്ള രാജ്യം ഐസ്ലന്‍റ്; പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി, സ്ഥാനം അറിയണ്ടേ

യോഗത്തില്‍ ബോധവത്കരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സന്ദേശ ബോര്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ.ജോസഫ് അഗസ്റ്റിന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന് കൈമാറി. കഴിഞ്ഞ 6 മാസത്തെ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ വിലയിരുത്തിയത്. ജില്ലയിലെ 2 സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സികളായ സി.എ.ആര്‍.എ, എസ്.എ.ആര്‍.എ, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ജില്ലയിലെ ദത്തെടുക്കല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികളും സ്വീകരിക്കുന്നുണ്ട്.

Child protection

21 കുട്ടികള്‍ക്ക് ഐ.സി.പി.എസ് സ്‌പോണ്‍സര്‍ഷിപ്പ് ധനസഹായവും 12 കുട്ടികള്‍ക്ക് ഫോസ്റ്റര്‍കെയര്‍ ധനസഹായവും 53 കുട്ടികള്‍ക്ക് സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് ധനസഹായവും നല്കുന്നുണ്ട്. കാവല്‍ പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെയും സന്നദ്ധസംഘടന പ്രവര്‍ത്തകരുടെയും സംയുക്ത യോഗം സംഘടിപ്പിക്കുകയും നിയമവുമായി പൊരുത്തപ്പെടാത്ത 35 കുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഉത്തരവാദിത്വ പൂര്‍ണമായ രക്ഷകര്‍തൃത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കട്ടപ്പന, അടിമാലി. തൊടുപുഴ എന്നിവിടങ്ങളില്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി ഏകദിന തത്സമയ സംപ്രേഷണ ശില്പശാല സംഘടിപ്പിച്ചു. കഴിഞ്ഞ 6 മാസം ജില്ലയില്‍ 624 ചൈല്‍ഡ്‌ലൈന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു . ഈ കാലയളവില്‍ 6472 പേര്‍ക്കായി 152 ബോധവത്കരണ ക്ലാസ്സുകള്‍ നടത്തിയതായും യോഗത്തില്‍ അറിയിച്ചു.

Idukki
English summary
District child protectgion team in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X