ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൃക്ക വില്‍പ്പന നടത്തുമെന്ന് വീടിന്റെ ചുമരില്‍ കുറിപ്പ് പരാതിക്കാരന് നഷ്ടപരിഹാരം അനുവദിച്ചു!

  • By Desk
Google Oneindia Malayalam News

വെള്ളത്തൂവല്‍: പ്രളയത്തില്‍ തകര്‍ന്നവീടിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ച് ചുമരില്‍ പ്രതിഷേധക്കുറിപ്പെഴുതിയ വെള്ളത്തൂവല്‍ തണ്ണിക്കോട്ട് വീട്ടില്‍ ജോസഫിനെ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ. സന്ദര്‍ശിച്ച് വസ്തുതകള്‍ ആരായുകയും നഷ്ടപരിഹാരം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കുകയും ചെയ്തു. തകര്‍ന്ന മുറികളുള്ള വീട് കൈകൂലി കൊടുക്കാന്‍ പണമില്ല വൃക്കകള്‍ വില്‍പ്പനക്ക് എന്നായിരുന്നു വീട്ടുടമ്മ ചുവരില്‍ എഴുതിയിരുന്നത്.

ജോസഫിന്റെ വീടിന് 16-29 ശതമാനം കേടുപാട് സംഭവിച്ച വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജോസഫിന്റെ അപ്പീല്‍ അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 60-74 ശതമാനം നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന ധനസഹായം വെള്ളിയാഴ്ച തന്നെ ജോസഫിന് നല്‍കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

pappachan-15

നേരത്തെ നാശനഷ്ടം തിട്ടപ്പെടുത്തിയതനുസരിച്ചുള്ള ധനസഹായമായ 60,000 രൂപ കൈമാറുന്നതിന് അധികൃതര്‍ പലപ്രാവശ്യം ജോസഫിനെ സമീപിച്ചിരുന്നെങ്കിലും ബാങ്ക് അക്കൗണ്ട് രേഖകള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. ജോസഫ് വാടകയ്ക്ക് നല്‍കിയിരുന്ന വീടിന്റെ ഭാഗത്താണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത് എന്നതിനാലാണ് 16-29 ശതമാനം കാറ്റഗറിയില്‍ ഉള്‍പ്പെട്ടത് എന്നാണ് പഞ്ചായത്ത് അധികൃതര്‍ വിശദീകരിക്കുന്നത്. നാശനഷ്ടത്തിന്റെ തോത് വര്‍ധിപ്പിച്ച് ഉയര്‍ന്ന വിഭാഗത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ജോസഫ് ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും അനുബന്ധ രേഖകളും വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. ആനുകൂല്യം ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു എന്നതുസംബന്ധിച്ച പരാതി അടിസ്ഥാനരഹിതമാണെന്ന് ജില്ലാകളക്ടര്‍ വ്യക്തമാക്കി

Idukki
English summary
district collector approves compensation to idukki flood victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X