ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ളുടെ കണ്‍സഷന്‍ തോത് ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്യും

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി കെ എസ് ആര്‍ ടി സി ബസുകളില്‍ കണ്‍സഷന്‍ തോത് വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ബസുകളില്‍ കണ്‍സഷന്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുന്നതിനായി വിഷയം സര്‍ക്കാരിന്റെയും കെ എസ് ആര്‍ ടിസിയുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.

യുഎ ഖാദറിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും: ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും വീട്ടിലെത്തി!യുഎ ഖാദറിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും: ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും വീട്ടിലെത്തി!

സ്വകാര്യ ബസുകളെ അപേക്ഷിച്ച് കെ എസ് ആര്‍ ടി സി ബസുകളില്‍ ഇപ്പോള്‍ പരിമിതമായ തോതിലാണ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നത്. എന്നാല്‍ ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം വിദ്യാര്‍ഥികള്‍ക്കു യാത്രാക്ലേശം വര്‍ധിച്ചുവരുകയാണെന്ന് യോഗത്തില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ അറിയിച്ചു. സ്വകാര്യ ബസുകളില്‍ പരമാവധി കുട്ടികളെ കയറ്റുന്നുണ്ടെങ്കിലും സ്വകാര്യ ബസുകള്‍ കുറവായ റൂട്ടുകളില്‍ കെ എസ് ആര്‍ ടിസിയാണു കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്.

 ksrtc-04-148

ഒറ്റപ്പെട്ട റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്കു കണ്‍സഷന്‍ അനുവദിക്കുന്നതും കൂടുതല്‍ ബസുകള്‍ അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡിടിഒ തലത്തില്‍ പരിഹരിക്കണമെന്നു ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ജില്ലയില്‍ കെ എസ് ആര്‍ ടി സി ബസുകളിലെ കണ്‍സഷന്‍ തോത് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണം. ഇപ്പോള്‍ ഒരു ബസില്‍ 25 കുട്ടികള്‍ക്കാണു കണ്‍സഷന്‍ അനുവദിക്കുന്നത്. വൈകിട്ട് ആറുമണിവരെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ അനുവദിക്കണമെന്നു കളക്ടര്‍ നിര്‍ദേശിച്ചു. ആഗസ്റ്റ് 15, റിപ്പബ്‌ളിക് ദിനം ഉള്‍പ്പെടെ പ്രധാന അവധി ദിനങ്ങളിലും കണ്‍സഷന്‍ നല്‍കണം.

പാരലല്‍ കോളേജുകളിലെ രണ്ടാംവര്‍ഷം മുതലുള്ള ബിരുദ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ അനുവദിക്കുന്നതിനു ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കണമെന്നു കെ എസ് ആര്‍ ടി സി പ്രതിനിധി അറിയിച്ചു. പാവനാത്മ കോളേജിലെ വിദ്യാര്‍ഥികളുടെ സൗകര്യത്തിനായി വൈകുന്നേരം 3.20 നുള്ള കുമളി- മുരിക്കാശേരി- മൂന്നാര്‍ കെ എസ് ആര്‍ ടി സി ബസിന്റെ സമയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം പരിഗണിക്കും. മുട്ടത്ത് ഐ എച്ച് ആര്‍ ഡി, പോളിടെക്‌നിക്, എന്‍ജിനീയറിംഗ് കോളേജിലെയും വിദ്യാര്‍ഥികളുടെ സൗകര്യത്തിനായി കൂടുതല്‍ കെ എസ് ആര്‍ ടിസി ബസുകള്‍ അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കഞ്ഞിക്കുഴി- വണ്ണപ്പുറം റൂട്ടില്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കണം. ഇപ്പോള്‍ ഒരു ബസില്‍ മാത്രമാണ് കണ്‍സഷന്‍ ഉള്ളത്. ഇക്കാര്യത്തില്‍ ഡിടിഒ തലത്തില്‍ തീരുമാനമെടുക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

Idukki
English summary
District collector seeks extension of students consession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X