റേഞ്ച് തപ്പി നടന്നിട്ടുണ്ട്; ദിവ്യയുടെ ഫുൾ എ പ്ലസ് വിജയം ആഘോഷമാക്കി നാടും
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ മലപുലയ വിഭാഗക്കാർ താമസിക്കുന്ന ആലാംപെട്ടി കുടിയിലാണ് ദിവ്യയുടെ വീട്
പഠിക്കാൻ സ്വന്തമായി ഒരു മൊബൈൽ ഫോണോ ലാപ്ടോപ്പോ ഇല്ല. അച്ഛന്റെയോ അമ്മവന്റെയോ മൊബൈൽ ഫോൺ കിട്ടിയാൽ തന്നെ വീട്ടിൽ മൊബൈൽ നെറ്റ്‌വർക്കും ലഭ്യമല്ല. ഇത്തരം പ്രതിസന്ധികളെയെല്ലാം മറികടന്നാണ് ദിവ്യ എന്ന കൊച്ചുമിടുക്കി എസ്എസ്എൽസി പരീക്ഷയിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. ചിന്നാർ വന്യജീവി സങ്കേതത്തിലെ ആദ്യവാസി വിഭാഗത്തിൽപ്പെട്ട ദിവ്യയുടെ വിജയം നാടിന്റെ തന്നെ ആഘോഷമാണ്.

ലഹങ്കയില്‍ അതീവ സുന്ദരിയായി നടി ഭാവന; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ മലപുലയ വിഭാഗക്കാർ താമസിക്കുന്ന ആലാംപെട്ടി കുടിയിലാണ് ദിവ്യയുടെ വീട്. വൈദ്യുതി പോലും ഇനിയും എത്തിയിട്ടില്ലാത്ത വീട്ടിലിരുന്ന് പഠിക്കാൻ കോവിഡ് വ്യാപനമാണ് ദിവ്യയെ നിർബന്ധിതയാക്കിയത്. എന്നാൽ പിന്മാറാൻ ദിവ്യ തയാറായിരുന്നില്ല. മേഖലയിൽ നിന്ന് ആദ്യമായി ഫുൾ എ പ്ലസോടുകൂടി എസ്എസ്എൽസി പരീക്ഷ പാസാകുന്ന ആദ്യ വിദ്യാർഥിയായിരിക്കുകയാണ് ദിവ്യ.
മൊബൈൽ നെറ്റ്‌വർക്ക് തേടി അലയേണ്ട സാഹചര്യം തനിക്കുമുണ്ടായിരുന്നെന്ന് ദിവ്യ പറഞ്ഞു. "റേഞ്ച് ഇല്ലാത്തതുകൊണ്ട് തന്നെ നെറ്റ്‌വർക്ക് ലഭ്യമാകുന്ന സ്ഥലങ്ങൾ തപ്പി പോയി ക്ലാസുകൾ ഡൗൺലോഡ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു."ദിവ്യ പറഞ്ഞു. പ്രധാനമായും ആലംപെട്ടിയിലെ മൾട്ടി ഗ്രേഡ് ലെണിങ് സെന്റർ അഥവ എംജിഎൽസിയിലുള്ള ടെലിവിഷൻ സൗകര്യമാണ് ദിവ്യ ഉപയോഗപ്പെടുത്തിയത്.
കണ്ണപ്പൻ - വേളങ്കണ്ണി ദമ്പതികളുടെ മകളായ ദിവ്യ ഒന്നാം ക്ലാസ് മുതൽ അഞ്ച് വരെ പഠിച്ചത് ആലംപെട്ടിയിലെ തന്നെ എംജിഎൽസിയിലാണ്. ആറാം ക്ലാസ് മുതൽ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിലേക്ക് മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റൽ അടച്ചതോടെ വീണ്ടും എംജിസിഎൽ തന്നെയായി പ്രധാന ആശ്രയം.
എംജിസിഎല്ലിലെ തന്റെ അധ്യാപിക സുനിത മനോജിനോടാണ് താനെറെ കടപ്പെട്ടിരിക്കുന്നതെന്ന് ദിവ്യ പറയുന്നു. തുടക്കം മുതൽ തന്റെ നേട്ടങ്ങൾക്ക് പിന്തുണയായി ടീച്ചറുണ്ടായിരുന്നു. ഒന്നാം ക്ലാസ് മുതൽ എല്ലാ സഹായങ്ങളും ചെയ്ത് തന്നിരുന്നുവെന്നും ദിവ്യ കൂട്ടിച്ചേർത്തു. പ്ലസ് ടുവിന് സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കാനാണ് ദിവ്യയുടെ ആഗ്രഹം. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം 14000ൽ അധികം കുട്ടികൾക്കാണ് ഇടുക്കി ജില്ലയിൽ ക്ലാസുകൾ നഷ്ടമാകുന്നത്.
ബോള്‍ഡ് ലുക്കില്‍ നടി ഷംന കാസിം; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications