ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ്പയുടെ ഉറവിടം ഇട‌ുക്കിയല്ലെന്ന് ഡിഎംഒ... തൊടുപുഴയിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: നിപയുടെ ഉറവിടം ഇടുക്കിയിലെ ഏതെങ്കിലും സ്ഥലമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായാന്നും ആ സാഹചര്യത്തില്‍ ഇടുക്കിക്കായി പ്രത്യേക തയാറെടുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇടുക്കി ഡിഎംഒ പറഞ്ഞു. എന്നാല്‍ അടിയന്തര സാഹചര്യം നേരിടേണ്ടി വന്നാല്‍ മെഡിക്കല്‍ കോളേജില്‍ ഒരു വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്.

<strong>ചീയപ്പാറ വെള്ളച്ചാട്ടം കാണാന്‍ ഇനി അല്‍പം നിയന്ത്രണങ്ങള്‍; സുരക്ഷാവേലികള്‍ സ്ഥാപിച്ചു...!!!</strong>ചീയപ്പാറ വെള്ളച്ചാട്ടം കാണാന്‍ ഇനി അല്‍പം നിയന്ത്രണങ്ങള്‍; സുരക്ഷാവേലികള്‍ സ്ഥാപിച്ചു...!!!

നിലവില്‍ ഇടുക്കിയില്‍ കണ്‍ട്രോള്‍റൂം ആവശ്യമില്ലെന്നും കൊച്ചിയിലെ ആശുപത്രിയില്‍ നിപ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ കണ്ടെത്തിയ ലക്ഷണത്തിന്റെ ഉറവിടം തൊടുപുഴയാണെന്ന്് ് സംശയിക്കുന്നില്ലെന്നും ഡിഎംഒ അറിയിച്ചു.അതേസമയം എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാടകക്ക് താമസിച്ച വീട്ടില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി.

Nipah

കുടിവെള്ള ശ്രോതസ്സുകളും വീടിന്റെ പരിസര പ്രദേശങ്ങളും ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. മെയ് 16 വരെയാണ് ഇവിടെ വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും താമസിച്ചിരുന്നത്. സമീപ വീടുകളില്‍ താമസിക്കുന്നവരിലൊന്നുംതന്നെ പനിയുടെ ലക്ഷണങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളുമായി അടുത്തിടപ്പെട്ടിരുന്ന സുഹൃത്തുക്കളോടും ആരോഗ്യ വിഭാഗം ജീവനക്കാര്‍ വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു.

Idukki
English summary
DMO denies Nipah originated from Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X