ഫോണില്‍ വിളിക്കൂ... ഡോക്ടര്‍ റെഡി; കൊവിഡ് രോഗികളെ സഹായിക്കാന്‍ തൊടുപുഴ നഗരസഭ
ഇടുക്കി: തൊടുപുഴ നഗരസഭ പരിധിയിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഡോക്ടറുടെ ഉപദേശവും നിര്‍ദേശവും തേടാം. കോവിഡ് രോഗബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്കും, ക്വാറന്റൈനില്‍ ഉളളവര്‍ക്കും, രോഗ ലക്ഷണങ്ങള്‍ ഉളളവര്‍ക്കും, യാത്രാ സൗകര്യമില്ലാത്തതിനാല്‍ ആശുപത്രികളില്‍ പോകാന്‍ സാധിക്കാത്ത ഇതരരോഗികള്‍ക്കും ഫോണ്‍ മുഖേന ഡോക്ടറുടെ സേവനം നഗരസഭ ഹെല്‍പ്പ് ഡെസ്‌കില്‍ ലഭ്യമാക്കിയതായി ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ ഡോക്ടറെ ഫോണില്‍ വിളിക്കാം പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഡോ.ടോം സിബി 9544985454.

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും, ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവര്‍ക്കും ആശ്വാസമേകുന്നതിന് ടെലികൗണ്‍സലിംഗ് സംവിധാനം ആരംഭിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. തൊടുപുഴ നഗരസഭ പ്രതീക്ഷഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന്റെ സഹകരണത്തോടെയാണ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. വിളിക്കേണ്ട ഫോണ്‍ നമ്പര്‍ സിസ്റ്റര്‍ ലിന്റാ മാത്യു 9400949843, സിസ്റ്റര്‍ ലിസ്സി റ്റി.പി. 8086351339.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
അതേസമയം, ഇടുക്കി ജില്ലയില്‍ 511 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.26 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1052 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications