ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയുടെ ഇടവഴികളില്‍ ഡോ. ഡി ബാബുപോള്‍; ഇടുക്കിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഐ എ എസ് ഉദ്യോഗസ്ഥന്‍....

  • By Desk
Google Oneindia Malayalam News

ഇടുക്കി: ഇടുക്കിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥന്‍, ഇടുക്കിയുടെ ആദ്യത്തെ കളക്ടര്‍, എഴുത്തുകാരന്‍, തത്വചിന്തകന്‍, പ്രഭാഷകന്‍, കേരളത്തിന്റെഭരണ, സാംസ്‌കാരിക, സാമൂഹ്യമണ്ഡലങ്ങളിലൂടെ പ്രതിഭയുടെ ഇന്ദ്രജാലം തീര്‍ത്ത മഹത് വ്യക്തിത്വം. ഡോ. ഡി ബാബു പോളിനെ അടുത്തറിഞ്ഞവര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാന്‍ കഴിയാത്ത വിശേഷണങ്ങള്‍ ഇനിയും ബാക്കി.

<strong>ഇരിട്ടിയില്‍ മാവോയിസ്റ്റ് ഭീഷണി ശക്തം: മുപ്പതോളം അതീവ സുരക്ഷാബൂത്തുകള്‍</strong>ഇരിട്ടിയില്‍ മാവോയിസ്റ്റ് ഭീഷണി ശക്തം: മുപ്പതോളം അതീവ സുരക്ഷാബൂത്തുകള്‍

പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ 1941 ല്‍ പിഎ പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായാണ് ജനനം. ഇടുക്കിയെന്ന മലയോര ജില്ലയുടെ ആദ്യത്തെ കളക്ടര്‍ പദവി അലങ്കരിക്കുമ്പോള്‍ ഡി ബാബുപോളിന് കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ടായിരുന്നു.അതിവേഗത്തിലായിരുന്നു അദ്ദേഹം തന്റെ ഭരണ മികവ് ഇടുക്കിയുടെ ഓരോ വീഥികളിലേക്കും പ്രതിധ്വനിപ്പിച്ചുകൊണ്ടിരുന്നത്.

dr-d-babupaul

ഇടുക്കി ജില്ല നിലവില്‍ വന്ന 1972 ജനുവരി 26 മുതല്‍ 1975 ആഗസ്റ്റ് 19 വരെ ഇടുക്കിയുടെ മണ്ണില്‍ അദ്ദേഹം പുതിയ ഭരണതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്തു. ഇടുക്കിയെന്ന ഔദ്യോഗിക നാമത്തിനു മുന്നേ ഈ മലയോരമണ്ണിനെ തുഷാരഗിരിയെന്ന് വിളിക്കാനാണ് ഡി ബാബുപോള്‍ ആഗ്രഹിച്ചിരുന്നത്. ഇടുക്കി ജില്ലാ രൂപികരണത്തിനും ഇടുക്കിയുടെ ആസ്ഥാനമായ പൈനാവില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനും ഡി ബാബുപോള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

ഇടുക്കി ആര്‍ച്ച് ഡാമിന്റെ നിര്‍മ്മാണ സമയത്ത് കളക്ടര്‍ പദവിക്കൊപ്പം പ്രോജക്ട് കോര്‍ഡിനേറ്റര്‍ പദവിയും അദ്ദേഹം വഹിച്ചു. ആദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളിലെതന്നെ ശ്രദ്ധേയമായ ഒന്നാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പൂര്‍ത്തീകരണം. കളകടര്‍ പദവിയില്‍ ഇരുന്ന കാലഘട്ടത്തിന്റെയും അണക്കെട്ടിന്റെ നിര്‍മ്മാണ സമയങ്ങളിലെയും അദ്ദേഹത്തെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍ ഇടുക്കിയിലെ ജനതയും പങ്കുവെയ്ക്കുന്നു.

ക്രീയാത്മകമായ ഇടപെടലും വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യകതമായ കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു, അണക്കെട്ട് നിര്‍മ്മാണത്തിന്റെ പ്രാധാന്യം ഉള്‍കൊണ്ട് പണി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അദേഹം ശ്രമിച്ചു,ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കുളമാവ് അണക്കെട്ടിന്റെ നിര്‍മ്മാണത്തിനിടയില്‍ ഉണ്ടായ തൊഴിലാളി പ്രശനങ്ങള്‍ ഒത്തു തീര്‍പ്പാക്കിയതും പദ്ധതി പ്രദേശത്തെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുകയും തുടര്‍ന്ന് പുനരദ്ധിവസിപ്പിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളില്‍ ഒന്നാണ്, ജനങ്ങളുമായുള്ള ഇടപെടലിലില്‍ സൗമ്യതയും സൗഹൃദവും ഉണ്ടായിരുന്നതായും വ്യക്തിയെന്ന നിലയിലും ഇടുക്കിയുടെ ജില്ലാ ഭരണധികാരിയെന്ന നിലയിലും ശ്രേഷ്ഠനായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ഇടുക്കി ജനത പറയുന്നു. ആ ഓര്‍മകളിലൂടെ ഇടുക്കിയും ഡോ. ഡി ബാബുപോളെന്ന പ്രഗത്ഭനായ ഭരണാധികാരിക്ക് യാത്രയപ്പ് നല്‍കുകയാണ്. സംസ്‌ക്കാരം ഞായറാഴച ഉച്ചക്കുശേഷം കുറുപ്പുംപടി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.

Idukki
English summary
Dr. D. Babu Paul passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X