Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴിയില്‍ നിന്നും കിട്ടിയ മദ്യം കഴിച്ചു; ഇടുക്കിയ മൂന്ന് യുവാക്കള്‍ അവശനിലയില്‍, ഒരാളുടെ നില ഗുരുതരം

അടിമാലി: ഇടുക്കിയില്‍ വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ മദ്യം കഴിച്ച് മൂന്ന് യുവാക്കള്‍ അവശനിലയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനില്‍കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ കുഞ്ഞുമോന്റെ നില ഗുരുതരമാണെന്നാണ് വിവരം.

മദ്യക്കുപ്പി വഴിയില്‍ കിടന്നു കിട്ടിയതാണെന്നും അത് കുടിച്ചെന്നുമാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മൂന്ന് പേരും ഒരുമിച്ച് പോകുന്നതിനിടെ, വഴിയില്‍ കിടന്ന് ഒറു കുപ്പി മദ്യം കിട്ടി. ഇത് ഞങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന് കുടിച്ചെന്നുമാണ് ഇവര്‍ പറയുന്നത്. കുഞ്ഞുമോനും അനില്‍ കുമാറിനുമാണ് ആദ്യം ക്ഷീണം അനുഭവപ്പെട്ടത്.

adimali

തുടര്‍ന്ന് ഇരുവരും അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇതിന് പിന്നാലെ മനോജിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നീട് മനോജിനെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. യുവാക്കള്‍ പറഞ്ഞത് എത്രത്തോളം വിശ്വസിനീയമാണെന്ന് പരിശോധിക്കും. വ്യാജ മദ്യമാണോ സംഭവത്തിന് പിന്നിലെന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കും. അപ്‌സരക്കുന്ന് എന്ന സ്ഥലത്ത് വച്ചാണ് മദ്യക്കുപ്പി ലഭിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് ഇവിടെ പരിശോധന നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+