ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിലൂരിലെ കുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും...!!! തറക്കല്ലിടീല്‍ കര്‍മ്മ രാജ്യസഭ എം പി സുരേഷ്‌ഗോപി നിര്‍വ്വഹിച്ചു!!!

  • By Desk
Google Oneindia Malayalam News

വട്ടവട: വട്ടവട ഗ്രാമപഞ്ചായത്തിലെ കോവിലൂര്‍ മേഖലയില്‍ നടപ്പിലാക്കുന്ന കോവിലൂര്‍ കുടിവെള്ള പദ്ധതിയുടെ തറക്കല്ലിടീല്‍ രാജ്യസഭ എം പി സുരേഷ് ഗോപി നിര്‍വ്വഹിച്ചു. പഞ്ചായത്തലെ 5,6,7,8 വാര്‍ഡുകളലായിട്ടാണ് പദ്ധതി നടപ്പലാക്കുന്നത്. 2500 കുടുംബങ്ങള്‍ക്ക് പദ്ധതയിലൂടെ കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കോവിലൂരിലെ റോഡുകളുടെ വികസനത്തിനും വിദ്യാലയങ്ങളുടെ പുനരുദ്ധാരണങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരന്റെ കൂടുതല്‍ ധനസഹായം ആവശ്യപ്പെടുമെന്ന് സുരേഷ് ഗോപി എം പി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കാൽനൂറ്റാണ്ടോളം കുരുന്നുകൾക്ക് അക്ഷരം പകർന്നു; വീടും സ്ഥലവും സ്വത്തുക്കളും പ്രളയം കവർന്നു, കയറി കിടക്കാൻ വീടില്ല.... ഇരുളടഞ്ഞ ജീവിതവുമായി വെള്ളത്തൂവലിലെ അധ്യാപകൻ...

കോവിലൂര്‍ കുടിവെള്ള പദ്ധതിയുടെ പേര് അഭിമന്യൂ സ്മാരക കുടിവെള്ള പദ്ധതിയെന്നാക്കണമെന്ന് സുരേഷ് ഗോപി പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ ബാബു മുഖ്യ അതിഥിയായിരുന്നു. വട്ടവട പഞ്ചായത്തില്‍ പ്രകൃതിക്ക് ദോഷകരമായി നിലനില്‍ക്കുന്ന മരങ്ങള്‍വെട്ടിമാറ്റാനുള്ള നടപടി ക്രമങ്ങള്‍ ജില്ലാഭരണകൂടം അതിവേഗത്തില്‍ പൂര്‍ത്തയാക്കുമെന്ന് ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

suresh Gopi

എം പി ആവശ്യപ്പെട്ടതനുസരച്ച് പദ്ധതിയുടെ പേര് മാറ്റുന്നത് പഞ്ചായത്ത് കമ്മറ്റിയില്‍ ആലോചിച്ച് നടപ്പലാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് പറഞ്ഞു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ നന്ദകുമാര്‍ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജകുമാരി നൈനാര്‍സാമി, സ്്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ അളകര്‍രാജ്, കുമാര്‍ എസ് ഇ, രാജമ്മ ബാലമാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Idukki
English summary
Drinking water project in Koviloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X